• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

തനിക്ക് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയില്ല: സിബിഐ കോടതി വിധിയ്ക്കെതിരെ ഗുര്‍മീത്

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സിബിഐ കോടതി വിധിയ്ക്കെതിരെ ഗുര്‍മീത് റാം റഹീം ഹൈക്കോടതിയിലേയ്ക്ക്. സിബിഐ കോടതി വിധിയ്ക്കെതിരെ ദേരാ സച്ചാ തലവന്‍ റാം റഹീം സിംഗ് പ‍ഞ്ചാബ്- ഹരിയാന ഹൈക്കോടതിയെയാണ് സമീപിച്ചിട്ടുള്ളത്. നിലവില്‍ റോഹ്തഗ് ജയിലില്‍ കഴിയുന്ന സിംഗിനെ കഴിഞ്ഞ മാസമാണ് രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷത്തെ തടവിന് വിധിച്ചത്.

ഗുര്‍മീത് ഹണിപ്രീതിനെയും പീഡിപ്പിച്ചു! രഹസ്യമകന്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു, എല്ലാം തകര്‍ത്തത് ഏഞ്ചലിന്‍റെ വിവാഹമോചനം!!

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെറ്റാണെന്നും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിയ്ക്ക് കഴിയില്ലെന്നുമാണ് ഗുര്‍മീത് സിംഗ് ഉന്നയിക്കുന്ന പുതിയ അവകാശവാദം. ആഗസ്റ്റ് 25നാണ് അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. 15 ലക്ഷം രൂപ പിഴയടയ്ക്കാനും കേസ് പരിഗണിച്ച പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചത്. 15 വര്‍ഷം പഴക്കമുള്ള

 ഊമക്കത്തില്‍ കള്ളം പുറത്തായി

ഊമക്കത്തില്‍ കള്ളം പുറത്തായി

2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയിയ്ക്ക് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് പ‍ഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. പിന്നീട് കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദേശം നല്‍കിയത്. 2008ല്‍ വിചാരണ ആരംഭിച്ച കേസിലാണ് ആഗസ്റ്റ് 25നാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 രണ്ട് കുറ്റകൃത്യങ്ങള്‍

രണ്ട് കുറ്റകൃത്യങ്ങള്‍

15 വര്‍ഷം മുമ്പ് അനുയായികളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിന് പുറമേ മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ഛത്രപതി, ദേരാ സച്ചാ അനുയായി രഞ്ജിത് സിംഗിനെ വധിച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അക്രമം വിതച്ച് അനുയായികള്‍

 കോടതി വിധി അക്രമത്തിലേയ്ക്ക്

കോടതി വിധി അക്രമത്തിലേയ്ക്ക്

വിവാദ ആൾ ദൈവം ഗുർമിത് റാം റഹീമിനെതിരെയുള്ള ബലാത്സംഗക്കേസിന്റെ വിധി വെള്ളിയാഴ്ചയായിരുന്നു പ്രസ്താവിച്ചത്. കേസിൽ ഗുർമീത് കുറ്റക്കാരനാണെന്ന് വിധിച്ച കോടതി ശിക്ഷ വിധിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി പഞ്ച്ഗുളയിലും ഹരിയാനയുടെ വിവിധ ഭാഗങ്ങളുമായി തടിച്ചുകൂടിയ ആള്‍ദൈവത്തിന്‍റെ അനുയായികളാണ് സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ടത്. പ്രക്ഷോഭത്തിൽ മുപ്പതിലേറെ പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 മരണം മുപ്പത് കടന്നു

മരണം മുപ്പത് കടന്നു

സിബിഐ കോടതി ബലാത്സംഗക്കേസിലെ വിധി പ്രഖ്യാപിച്ച പഞ്ച്ഗുളയില്‍ 30 പേരും സിര്‍സയില്‍ ആറ് പേരുമാണ് കോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി പോലീസിന് പുറമേ കേന്ദ്ര സേനയെ വിന്യസിച്ചിരുന്നുവെങ്കിലും അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നില്ല. ബലാത്സംഗക്കേസില്‍ ഗുര്‍മീത് സിംഗ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചതോടെ വന്‍ തോതിലുള്ള അക്രമസംഭവങ്ങളാണ് ഹരിയാനയില്‍ ഉണ്ടായത്. അക്രമത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.

 സുരക്ഷാ മുന്നൊരുക്കങ്ങള്‍

സുരക്ഷാ മുന്നൊരുക്കങ്ങള്‍

ആഗസ്റ്റ് 25ന് കേസില്‍ വിധി പറയാനിരിക്കെ വ്യാഴാഴ്ച തന്നെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളില്‍ 72 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗതാഗത നിയന്ത്രണത്തിന് പുറമേ 33ഓളം തീവണ്ടികളാണ് തിങ്കളാഴ്ച വൈകിട്ട് വരെ റദ്ദാക്കിയിട്ടുള്ളത്. ബസ് ഗതാഗതം നിര്‍ത്തിവെച്ചതിന് പുറമേ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചഗുള, സിര്‍സ, ഹിസാര്‍ മേഖലകളിലും കനത്ത സൈനിക സാന്നിധ്യമാണുള്ളത്.

English summary
Dera Sacha Sauda chief Gurmeet Ram Rahim Singh has moved the Punjab and Haryana high court against a special CBI court's verdict in two rape cases.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more