പൈലറ്റുമാര്‍ക്ക് കൈപിഴച്ചു, സോഷ്യല്‍ മീഡിയയിലെ അബദ്ധത്തിന് പോലീസ് കേസ്, 10 പേർ കുടുങ്ങും!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പത്ത് പൈലറ്റുമാർക്കെതിരെ പോലീസ് കേസുമായി ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍. സോഷ്യൽ മീഡിയയില്‍ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കേസ്. സംഭവത്തോടെ ആരോപണ വിധേയരായ പത്ത് പൈലറ്റുമാരെ ചൊവ്വാഴ്ച പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ അറസ്റ്റ് രേറപ്പെടുത്തിയിട്ടില്ല. ജെറ്റ് എയര്‍വേയ്സിലെ പത്ത് പൈലറ്റുമാര്‍ക്കെതിരെയാണ് കേസ്.

ശനിയാഴ്ച ഡയറക്ടർ ജനറൽ ഓഫ് സിവില്‍ ഏവിയേഷന്‍റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ച ശേഷം എയര്‍വേയ്സിലെ പത്ത് പേരെയും
ലോധി റോഡ് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കിയത്. സംഭവത്തോടെ സഹപ്രവർത്തകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിക്കുന്നതിനായി അഭിഭാഷകരുമായി പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാന്‍ ആലോചിച്ചിരുന്നുവെന്നും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.

 jet-airways-

തന്നെക്കുറിച്ച് 10 പൈലറ്റുമാർ സോഷ്യല്‍ മീഡിയയിൽ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡിജിസിഎ തലവൻ ബിഎസ് ഭുല്ലാറാണ് പോലീസില്‍ പരാതി നൽകിയത്.

English summary
DGCA files police complaint against pilots for 'making obscene remarks'
Please Wait while comments are loading...