കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍

Google Oneindia Malayalam News

Recommended Video

cmsvideo
താൻ കോൺഗ്രസുകാരനാണെന്ന് ധർമജൻ | Filmibeat Malayalam

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ എംല്‍എമാര്‍ മത്സരിക്കുന്നതിനെതിരെ ഇതിനോടകം തന്നെ വ്യാപകമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടതുമുന്നണി പുറത്തിറക്കിയ ഇരുപതംഗ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 7 പേരും സിറ്റിങ് എംഎല്‍എമാരാണ്.

<strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം</strong>ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം

യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഒന്നിലേറെ എംഎല്‍എമാര്‍ ഉണ്ടാവാനാണ് സാധ്യത. എംഎല്‍എമാര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നിയോജക മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. ഈ തിരഞ്ഞെടുപ്പിന്‍റെ ഭാരിച്ച ചിലവിനെ കുറിച്ചാണ് പലരും ആശങ്കപ്പെടുന്നത്. ഇതേ ആശങ്കയാന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും പങ്കുവെക്കുന്നത്... അതോടൊപ്പം തന്‍റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കുകയാണ് താരം.

എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരെ

എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരെ

ലോക്സഭ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ മത്സരിക്കുന്നതിനെതിരാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വിമര്‍ശനം ഉന്നയിക്കുന്നത്. ഇത്തവണ എനിക്കുള്ള ആശങ്ക തിരഞ്ഞെടുപ്പ് ചിലവുകളെ കുറിച്ചാണ്. ഞാന്‍ വോട്ടുചെയ്യുന്നത് എന്‍റെ നിലപാടിനനുസരിച്ചാണെന്നും താരം വ്യക്തമാക്കുന്നു.

കോണ്‍ഗ്രസുകാരനാണ്

കോണ്‍ഗ്രസുകാരനാണ്

എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. പഠിക്കുന്ന കാലം മുതല്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു വന്ന വ്യക്തിയാണ്. കോണ്‍ഗ്രസുകാരനായിരിക്കെ തന്നെ എനിക്ക് മറ്റു രാഷ്ട്രീയ കക്ഷികളോട് ബഹുമാനമുണ്ട്.

വീണ്ടും തിരഞ്ഞെടുപ്പ്

വീണ്ടും തിരഞ്ഞെടുപ്പ്

പതിവിന് വിപരീതമായ ഇത്തവണ ധാരാളം എംഎല്‍മാര്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരരഗംത്തുണ്ട്. എംഎല്‍മാര്‍ സ്ഥാനാര്‍ത്ഥികളാവുമ്പോള്‍ അതില്‍ ആരെങ്കിലും ജയിച്ചു വന്നാല്‍ അവര്‍ പ്രതിനിധാനം ചെയ്തിരുന്ന നിയോജക മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

പണം ആരുടെ കയ്യില്‍ നിന്ന്

പണം ആരുടെ കയ്യില്‍ നിന്ന്

ഈ തിരഞ്ഞെടുപ്പിന്‍റെ ചിലവുകളുടെ പണം ആരുടെ കയ്യില്‍ നിന്നാണ് പോവുക?. നമ്മള്‍ കൊടുക്കുന്ന നികുതിയില്‍ നിന്നുമാണ് ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് പണം മാറ്റിവെക്കുന്നതെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കുന്നു.

ആര് മത്സരിച്ചാലും

ആര് മത്സരിച്ചാലും

കോണ്‍ഗ്രസാവട്ടെ, ബിജെപിയാവട്ടെ, സിപിഎമ്മാവട്ടെ ഇവരില്‍ ആര് മത്സരിച്ചാലും തെരഞ്ഞെടുപ്പ് ചിലവിനുള്ള പണം കൈമാറുന്നത് എന്നെയും നിങ്ങളെയും പോലെയുള്ള സാധാരണക്കാരുടെ കയ്യില്‍ നിന്നാണ്.

മിടുക്ക് തെളിയിച്ച എംഎല്‍എ

മിടുക്ക് തെളിയിച്ച എംഎല്‍എ

ആലപ്പുഴയില്‍ സിപിഎമ്മിന് വേണ്ടി മത്സരിക്കുന്ന ആരിഫ് മിടുക്ക് തെളിയിച്ച എംഎല്‍എയാണ്. തന്‍റെ നിയോജക മണ്ഡലത്തിന് വേണ്ടി ഒരുപിടി നല്ലകാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. പക്ഷെ എംപി എന്ന നിലയില്‍ പുതിയ സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും താരം അഭിപ്രായപ്പെടുന്നു.

സങ്കടകരമായ കാര്യം

സങ്കടകരമായ കാര്യം

തിരഞ്ഞെടുപ്പില്‍ സാമുദായിക ശക്തികള്‍ നടത്തുന്ന ഇടപെടലിനേയും ധര്‍മ്മജന്‍ വിമര്‍ശിക്കുന്നു. ജാതി-മത വേര്‍തിരിവുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയിത്തില്‍ വരുന്നത് സങ്കടകരമായ കാര്യമാണ്.

ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം

ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയോ, ജനങ്ങള്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്നോ നിശ്ചയിക്കേണ്ടത് ഒരു കാലത്തും ജാതിയോ, മതമേലധ്യക്ഷന്‍മാരോ ആയിരിക്കുന്നത്. ജനങ്ങളെ നയിക്കേണ്ടവര്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാകണം.

വോട്ട് ചെയ്യുന്നത്

വോട്ട് ചെയ്യുന്നത്

ഒരാളും ഒരു ജാതിയുടെയോ മതമേലധ്യക്ഷന്‍മാരുടെയോ വാക്കുകള്‍ കേട്ട് വോട്ട് ചെയ്യരുതെന്നാണ് എന്‍റെ അഭ്യര്‍ത്ഥന. അങ്ങനെ ചെയ്താല്‍ അത് ജനസമൂഹത്തോട് ചെയ്യുന്ന കുറ്റമാവും. ഒരു വോട്ടറായ ഞാന്‍ ഇത്തവണയും വോട്ട് ചെയ്യുന്നത് ജനങ്ങള്‍ക്ക് വേണ്ടിയും എനിക്ക് വേണ്ടിയായിരിക്കുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി

കോമഡി രംഗത്ത് തിരക്കേറുന്നതിന് മുമ്പ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സംഘടന ഭാരവാഹിയുമായിരുന്നു. സംഘടനയുടെ ഭാരവാഹിത്വത്തില്‍ നില്‍ക്കെ നടത്തിയ കുടിവെള്ള സമരത്തിന്‍റെ പേരില്‍ ധര്‍മ്മജന്‍ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

English summary
dharmajan bolgatty om loksbha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X