കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹണിപ്രീതിനായി നെട്ടോട്ടമോടുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്ത്!കള്ളന്‍ കപ്പലില്‍ തന്നെ

  • By Anoopa
Google Oneindia Malayalam News

ചണ്ഡീഗണ്ഡ്: ബലാത്സംഗ, കൊലപാതകക്കേസുകളില്‍ 20 വര്‍ഷത്തെ തടവു ശിക്ഷ വിധിക്കുപ്പെട്ട് ജയിലില്‍ കഴിയുന്ന ഗുര്‍മീത് റാം റഹീം സിങ്ങിന്‍ളെ വളര്‍ത്തു മകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിങ്ങിനായി പോലീസ് വല വിരിച്ച് കാത്തിരിക്കുമ്പോഴും പപ്പയുടെ ഏഞ്ചല്‍ പോലീസിന്റെ കണ്‍വെട്ടത്തു തന്നെ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഏകദേശം ഒരു മാസത്തോളമായി ഹണിപ്രീതിനു വേണ്ടിയുള്ള അന്വേഷണം തുടങ്ങിയിട്ട്. ഇതു വരെ ഒരു തുമ്പും കണ്ടെത്തിയിട്ടില്ല. അപ്പോളാണ് ഹണിപ്രീത് സീല്‍ ചെയ്ത ദേരാ സച്ചാ ആസ്ഥാനത്ത് ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. റാം റഹീം സിങ്ങിന്റെ മുന്‍ ഡ്രൈവര്‍ പറയുന്നതും ഹണിപ്രീത് ഇപ്പോഴും സിര്‍സയില്‍് തന്നെ ഉണ്ടാകുമെന്നാണ്.

 ഹണിപ്രീത് എവിടെ..?

ഹണിപ്രീത് എവിടെ..?

ആഗസ്റ്റ് 25 നാണ് റാം റഹീം സിങ്ങിനെ റോഹ്തക് ജയിലില്‍ തടവിലാക്കുന്നത്. ഹരിയാണ പോലീസ് ഗസ്റ്റ് ഹൗസില്‍ ഗുര്‍മീതിനൊപ്പം 2 മണിക്കൂര്‍ നേരം ഹണിപ്രീത് ചെലവഴിച്ചിരുന്നു. അന്ന് ഗുര്‍മീതിന്റെ പക്കല്‍ നിന്നും പോലീസ് സീല്‍ ചെയ്ത ദേരാ സച്ചാ ആസ്ഥാന മന്ദിരത്തിലേക്കാണ് ഹണിപ്രീതി നേരെ എത്തിയത് എന്നാണ് ദേരാ സച്ചാ ചെയര്‍പേഴ്‌സണ്‍ വിപാസന പറയുന്നത്.

രണ്ടു ദിവസം ദേരാ സച്ചായില്‍

രണ്ടു ദിവസം ദേരാ സച്ചായില്‍

രണ്ടു ദിവസം, അതായത് ആഗസ്റ്റ് 25നും 26നും ഹണിപ്രീത് ദേരാ സച്ചായ്ക്കുള്ളില്‍ ഉണ്ടായിരുന്നുവെന്ന് വിപാസന പറയുന്നു. ഈ സമയത്ത് ദേരാ സച്ചാ ഹരിയാണ സര്‍ക്കാര്‍ സീല്‍ ചെയ്തിരുന്നു. ഹണിപ്രീതിനെ കാണാതായതുമായി ബന്ധപ്പെട്ട് വിപാസനയെ പോലീസ് ചോദ്യം ചെയ്തിരുന്നു.

പിന്നെ കണ്ടില്ല

പിന്നെ കണ്ടില്ല

റോഹ്തക് ജയിലില്‍ നിന്നും പോയ ഹണിപ്രീതിനെ പിന്നീട് പോലീസ് കണ്ടിട്ടില്ല. ദേരാ സച്ചായില്‍ പപ്പയുടെ ഏഞ്ചലിനെ അവസാനമായി കാണുന്നത് വിപാസനയാണ്. റാം റഹീം സിങ്ങിന്റെ മുന്‍ ഡ്രൈവര്‍ ഖട്ട സിങ്ങ് പറയുന്നതും ഹണിപ്രീത് ഇപ്പോഴും സിര്‍സയില്‍് തന്നെ ഉണ്ടാകുമെന്നാണ്. ദേരാ സച്ചായില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും ഒരു ജഡ്ജിയോട് മാത്രമേ താനതു പറയൂ എന്നും ഖട്ട സിങ്ങ് പറയുന്നു.

പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ എത്തി..?

പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ എത്തി..?

ആഗസ്റ്റ് 25നും 26നും ഹണിപ്രീത് ദേരാ സച്ചായില്‍ ഉണ്ടായിരുന്നുവെന്ന് വിപാസന പറയുമ്പോള്‍ ഉയരുന്ന ചോദ്യം പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെ ഇവര്‍ ഇവിടെ എത്തി എന്നതാണ്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് കലാപത്തെ തുടര്‍ന്ന് വന്‍ സുരക്ഷാ ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഇപ്പോള്‍ ഹരിയാണ പോലീസും രാജസ്ഥാന്‍ പോലീസും സംയുക്തമായാണ് ഹണിപ്രീതിനു വേണ്ടി തിരച്ചില്‍ നടത്തുന്നത്.

 തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാള്‍

തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാള്‍

ഹണിപ്രീത് സിങ്ങ് തങ്ങളുടെ രാജ്യത്തില്ലെന്ന് നേപ്പാള്‍ അറിയിച്ചിരുന്നു. ഹണിപ്രീത് നേപ്പാളിലുണ്ടോയെന്ന് പരിശോധിച്ചുവെന്നും അവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിനു ശേഷം നേപ്പാള്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഹണിപ്രീതിനെ നേപ്പാളിലെ ബിരാട്‌നഗറില്‍ വെച്ചും കാഠ്മണ്ഡുവില്‍ വെച്ചും കണ്ടെന്നും ചിലര്‍ പോലീസിനെ അറിയിച്ചിരുന്നു.

ലുക്ക് ഔട്ട് നോട്ടീസ് v

ലുക്ക് ഔട്ട് നോട്ടീസ് v

ഹണിപ്രീതിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലേയ്ക്ക് കടന്നിരിക്കാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ഹരിയാണ പോലീസിന്റെ പിടികിട്ടാ പുള്ളികളുടെ പട്ടികയിലാണ് ഹണിപ്രീതും.

പിരിയാനാകാതെ..

പിരിയാനാകാതെ..

റോഹ്തക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ച ഗുര്‍മീത് സിങ്ങിനൊപ്പം ഹണിപ്രീത് സിങ്ങും ഉണ്ടായിരുന്നു. അടുത്തിരിക്കുന്ന വെളുത്ത സുന്ദരിയെ അന്ന് പലരും ശ്രദ്ധിക്കുകയും ചെയ്തു. ആ രാത്രി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്ന് ഹണിപ്രീതും അഭിഭാഷകന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സിബിഐ കോടതി അപേക്ഷ തള്ളുകയാണുണ്ടായത്.

വിശ്വസ്ത

വിശ്വസ്ത

ഗുര്‍മീത് സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളെന്ന് അവകാശപ്പെടുന്നവളുമായ ഹണിപ്രീത് സിങ്ങിനെക്കുറിച്ചുള്ള കഥകള്‍ പലതും പിന്നീട് പുറത്തു വന്നു. റാം സിങ്ങിന്റെ പിന്‍ഗാമി ഹണിപ്രീത് ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഹണിപ്രീത് സിങ്ങ്.

പ്രിയങ്ക തനേജ എന്ന ഹണിപ്രീത്

പ്രിയങ്ക തനേജ എന്ന ഹണിപ്രീത്

ഗുര്‍മ്മീത് റാം സിങ്ങിന്റെ എല്ലാ സിനിമകളിലും ഹണിപ്രീത് സിങ്ങ് അഭിനയിച്ചിട്ടുണ്ട്. ദേരാ സച്ചായില്‍ ഏറെ സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഹണിപ്രീത്. പ്രിയങ്ക തനേജ എന്നാണ് ഹണിപ്രീത് സിങ്ങിന്റെ യഥാര്‍ത്ഥ പേര്.

English summary
Did Honeypreet spend 2 nights at 'sealed' Sirsa Dera while Haryana police, Army stood guard?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X