കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ ഗ്ലോബല്‍ മീറ്റ്? രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയത് മോദിവിരുദ്ധ റാലി സംഘടിപ്പിക്കാന്‍?

  • By കിഷോര്‍
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേരിക്കയ്ക്ക് പോയപ്പോഴേ എല്ലാവരും ചോദിച്ചിരുന്നു രാഹുല്‍ ജിക്ക് എന്താണ് അവിടെ പരിപാടി എന്ന്. അമേരിക്കയിലെ ആസ്പനില്‍ ഒരു ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പോയത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്.

ഗ്ലോബല്‍ മീറ്റ് എന്നാണെന്നോ എവിടെയാണെന്നോ ഒരു വിവരവും പുറത്ത് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാലിതാ രാഹുലിന്റെ പെട്ടെന്നുള്ള അമേരിക്കന്‍ യാത്രയുടെ ശരിക്കുള്ള ഉദ്ദേശം പുറത്തായിരിക്കുന്നു. അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കാന്‍ ആളെക്കൂട്ടാന്‍ വേണ്ടിയാണത്രെ രാഹുല്‍ ഗാന്ധിയും പുറപ്പെട്ട് പോയത്. സണ്‍ഡേ ഗാര്‍ഡിയനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

എന്തിനാണ് മോദി വിരുദ്ധ ക്യാംപെയ്ന്‍

എന്തിനാണ് മോദി വിരുദ്ധ ക്യാംപെയ്ന്‍

അമേരിക്കയിലും മറ്റിടങ്ങളിലും മോദിയുടെ പരിപാടിക്ക് ആയിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടുന്നത്. മറ്റൊരു ഇന്ത്യന്‍ നേതാവിനും കിട്ടാത്ത സ്വീകരണമാണിത്. എന്നാല്‍ മോദിക്ക് ആരാധകര്‍ മാത്രമല്ല വിമര്‍ശകരും ഉണ്ട് എന്ന് തുറന്നുകാണിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് മോദി വിരുദ്ധ റാലികളും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കുന്നതത്രെ.

രാഹുല്‍ അനുയായികള്‍ പറയുന്നത്

രാഹുല്‍ അനുയായികള്‍ പറയുന്നത്

മോദിക്കെതിരെ ഒരുതരത്തിലുള്ള പരിപാടികളും രാഹുല്‍ ഗാന്ധി സംഘടിപ്പിക്കുന്നില്ല എന്നാണ് രാഹുല്‍ ക്യാംപിലെ ആളുകള്‍ പറയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് ആളുകള്‍ മോദിവിരുദ്ധ നിലപാടുകള്‍ എടുക്കുന്നത് എന്ന് പഠിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. ഇത് തന്റെ ലക്ഷ്യത്തെ സഹായിക്കും എന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്രെ.

ലക്ഷ്യം മോദിയുടെ തിളക്കം തന്നെ

ലക്ഷ്യം മോദിയുടെ തിളക്കം തന്നെ

കഴിഞ്ഞ തവണ അമേരിക്കയില്‍ പോയപ്പോള്‍ മാഡിസണ്‍ സ്‌ക്വയറില്‍ ഗംഭീര സ്വീകരണങ്ങളാണ് മോദിക്ക് കിട്ടിയത്. ഇത്തവണ പ്രതിഷേധ പ്രകടനക്കാര്‍ ലക്ഷ്യം വെക്കുന്നത് മോദിയുടെ ഈ തിളക്കം കുറക്കുക എന്നാണത്രെ. അമേരിക്കയില്‍ വെച്ച് സ്വന്തം നാട്ടുകാര്‍ അവരുടെ പ്രധാനമന്ത്രിക്കെതിരെ പ്രകടനം നടത്തിയാല്‍ ഇത് സ്വാഭാവികമായും നടക്കും

മോദി വിരുദ്ധരുമായി കൂടിക്കാഴ്ച

മോദി വിരുദ്ധരുമായി കൂടിക്കാഴ്ച

അമേരിക്കയിലെ മോദി വിരുദ്ധരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ ഉള്ളത് കൊണ്ടാണ് രാഹുല്‍ ഗാന്ധി തന്റെ യാത്രകളില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതെന്നതത്രെ.

എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍

എന്താണ് രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരെ ശക്തമായ ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുക. മോദി നയിക്കുന്ന ബി ജെ പിയെ 150 - 175 സീറ്റുകളില്‍ ഒതുക്കി ഭരണം പിടിക്കുക.

പ്രധാനമന്ത്രിയാകാനില്ല

പ്രധാനമന്ത്രിയാകാനില്ല

2014 തിരഞ്ഞെടുപ്പ് വരെ രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. പത്ത് വര്‍ഷം കഴിഞ്ഞ് പ്രധാനമന്ത്രി സ്ഥാനത്തെത്തിയാലും ആ സ്ഥാനമേല്‍ക്കുമ്പോള്‍ മോദിക്ക് ഉണ്ടായിരുന്നതിനെക്കാള്‍ പത്ത് വയസ്സ് കുറച്ചേ രാഹുലിന് ഉണ്ടാകൂ.

മോദിവിരുദ്ധ റാലികള്‍ വിജയിച്ചോ

മോദിവിരുദ്ധ റാലികള്‍ വിജയിച്ചോ

അമേരിക്ക സന്ദര്‍ശിക്കുന്ന മോദിക്കെതിരെ രണ്ട് തവണയാണ് പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായത്. സിഖ് - പട്ടേല്‍ സമുദായക്കാരുടെ പ്രകടനത്തിന് വേണ്ടത്ര ആളുകള്‍ ഉണ്ടായിരുന്നില്ല. അതേസമയം മോദിക്ക് അനുകൂല മുദ്രാവാക്യങ്ങളുമായി പട്ടേല്‍ സമുദായക്കാര്‍ പലരും സ്വാഗതം പറഞ്ഞെത്തുകയും ചെയ്തു.

രണ്ടാമത്തെ അജ്ഞാത വാസമോ

രണ്ടാമത്തെ അജ്ഞാത വാസമോ

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ആരോടും പറയാതെ പുറപ്പെട്ടുപോയ രാഹുല്‍ ഗാന്ധി 56 ദിവസം അജ്ഞാതവാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ശേഷം പൊതുരംഗത്ത് സജീവമായി വരികയായിരുന്നു രാഹുല്‍ ഗാന്ധി. അതിനിടയില്‍ എവിടേക്കാണ് രാഹുല്‍ ഗാന്ധി പോയത് എന്ന ആശങ്കയിലാണ് പാര്‍ട്ടി അണികള്‍.

മോദിക്ക് ആശ്വാസം പോയി

മോദിക്ക് ആശ്വാസം പോയി

രാഹുല്‍ ഗാന്ധി ബിഹാറില്‍ പ്രചാരണം നടത്തുന്നുണ്ടല്ലോ എന്ന ആശ്വാസത്തിലാണേ്രത മോദി അമേരിക്കയ്ക്ക് പോയത്. രാഹുല്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്തിയാല്‍ ബി ജെ പി ജയിക്കും എന്ന കാര്യം ഉറപ്പാണല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കളിയാക്കുന്നത്. എന്നാല്‍ തന്റെ പിന്നാലെ രാഹുല്‍ ഗാന്ധിയും അമേരിക്കയിലെത്തിയതോടെ മോദിയുടെ ആശ്വാസവും പോയി എന്നാണ് ട്രോളുകള്‍.

English summary
Did Rahul Gandhi work on anti Modi protests in US?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X