കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികല ജയിലിന് പുറത്ത് പോയത് എന്തിന്? ബാഗുമായി ഷോപ്പിങ്!! തമിഴകത്ത് ചര്‍ച്ച മാറുന്നു

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയില്‍ നിന്നു ശശികലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് വിമത നേതാവ് ഒ പനീര്‍ശെല്‍വം ഉന്നയിച്ചിരിക്കുന്നത്.

  • By Ashif
Google Oneindia Malayalam News

ചെന്നൈ: എഐഎഡിഎംകെ ഇരുവിഭാഗങ്ങള്‍ ലയനത്തിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ ഞെട്ടലുണ്ടാക്കുന്ന പുതിയ വാര്‍ത്ത കര്‍ണാടകത്തില്‍ നിന്ന്. അണ്ണാ ഡിഎംകെ ഇടക്കാല ജനറല്‍ സെക്രട്ടറി വികെ ശശികല ജയിലിന് പുറത്തേക്ക് പോയിരുന്നുവെന്ന വിവരമാണ് വരുന്നത്. ഈ രംഗങ്ങള്‍ അടങ്ങുന്ന ദൃശ്യങ്ങള്‍ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് ലഭിച്ചു.

ശശികലയ്ക്ക് ജയിലില്‍ വിശാലമായ സൗകര്യങ്ങള്‍ നല്‍കുന്നുവെന്ന് നേരത്തെ ആരോപണം ഉന്നയിച്ചിരുന്ന മുന്‍ ജയില്‍ ഡിഐജി ഡി രൂപയാണ് ദൃശ്യങ്ങള്‍ എസിബിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ശശികല എന്തിന് പുറത്തുപോയി. ആരാണ് സൗകര്യം ചെയ്തുകൊടുത്തത്. ഇവരിപ്പോഴും തമിഴ്‌നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ശശികലയ്‌ക്കൊപ്പം ഇളവരശിയും

ശശികലയ്‌ക്കൊപ്പം ഇളവരശിയും

പുറത്തേക്ക് പോകുമ്പോള്‍ ശശികലയ്‌ക്കൊപ്പം ജയിലില്‍ കഴിയുന്ന ബന്ധു ഇളവരശിയും ഉണ്ടായിരുന്നു. അവര്‍ ജയില്‍ വസ്ത്രമല്ല ധരിച്ചിരുന്നത്. സാധാരണ വേഷമാണ് സിസിടിവിയില്‍ കാണുന്നത്.

 നാല് വര്‍ഷം തടവ് ഇല്ലേ

നാല് വര്‍ഷം തടവ് ഇല്ലേ

അഴിമതി കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ശശികലയും കൂട്ടുപ്രതികളും ഇപ്പോള്‍ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ്. ഇവര്‍ ജയിലില്‍ തടവുകാരെ പോലയല്ല കഴിയുന്നതെന്ന് നേരത്തെ ഡിഐജി രൂപ വെളിപ്പെടുത്തിയിരുന്നു.

രൂപയെ പുറത്താക്കി

രൂപയെ പുറത്താക്കി

തുടര്‍ന്ന് രൂപക്കെതിരേ ഉന്നത രാഷ്ട്രീയ തലത്തില്‍ നിന്നു വിമര്‍ശനം ഉയരുകയും അവര്‍ക്ക് ജയില്‍ ഡിഐജി പദവി തെറിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് എസിബി ഏറ്റെടുക്കുകയായിരുന്നു. രൂപ ഇപ്പോള്‍ ട്രാഫിക്കിലാണ്.

വീഡിയോ ദൃശ്യങ്ങളും കൈമാറി

വീഡിയോ ദൃശ്യങ്ങളും കൈമാറി

എസിബി ഉദ്യോഗസ്ഥര്‍ രൂപയെ കണ്ടു വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് ചോദ്യാവലി നല്‍കി. ഇതിനുള്ള മറുപടി കഴിഞ്ഞദിവസം രൂപ എഴുതി നല്‍കി. അതോടൊപ്പമാണ് വീഡിയോ ദൃശ്യങ്ങളും കൈമാറിയത്.

കൈയില്‍ ബാഗുമായി നടക്കുന്നു

കൈയില്‍ ബാഗുമായി നടക്കുന്നു

ശശികലയും ഇളവരശിയും ജയിലിന് പുറത്തേക്ക് പോയിരുന്നുവെന്ന ആരോപണം ബലപ്പെടുകയാണിപ്പോള്‍. സിസിടിവിയില്‍ സാധാരണ വസ്ത്രം ധരിച്ച് കൈയില്‍ ബാഗുമായി നടക്കുന്ന ശശികലയെ ആണ് കാണുന്നത്.

പുരുഷ പോലീസുകാര്‍

പുരുഷ പോലീസുകാര്‍

ജയിലിന്റെ പ്രധാന കവാടത്തിലേക്ക് നടക്കുന്നതാണ് ദൃശ്യം. ഇവിടെയാണ് പുരുഷ പോലീസുകാര്‍ ഉള്ളത്. വനിതാ ജയിലിനകത്ത് പുരുഷ പോലീസുകാര്‍ ഉണ്ടാവാറില്ല. എന്നാല്‍ സിസിടിവിയില്‍ പുരുഷന്‍മാരെ കാണുന്നുണ്ട്. പ്രധാന കവാടത്തിന് അടുത്താണ് പുരുഷന്‍മാര്‍ ഉണ്ടാകുക.

 ഷോപ്പിങിന് പോകുന്നു?

ഷോപ്പിങിന് പോകുന്നു?

ഷോപ്പിങിന് പോകുന്ന മട്ടിലാണ് ശശികലയും ഇളവരശിയും നടന്നുനീങ്ങുന്നത്. രണ്ടു പേരുടെ കൈയിലും ബാഗുണ്ട്. ഇവര് എവിടേക്കാണ് പോയത് എന്നതിനെ കുറിച്ച് വ്യക്തമായ വിവരം വന്നിട്ടില്ല.

ഉദ്യോഗസ്ഥരുടെ ഒത്താശ

ഉദ്യോഗസ്ഥരുടെ ഒത്താശ

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ ഇവര്‍ക്കുണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. അല്ലാതെ ജയിലില്‍ സാധാരണ വസ്ത്രം ധരിക്കാന്‍ സാധിക്കില്ല. പുറത്തേക്ക് പോകണമെങ്കില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ പറ്റില്ല.

ദൃശ്യങ്ങള്‍ ആധികാരികം

ദൃശ്യങ്ങള്‍ ആധികാരികം

രൂപ ഐപിഎസ് എസിബിക്ക് കൈമാറിയ സിസിടിവി ദൃശ്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിലിലെ സിസിടിവിയില്‍ നിന്നെടുത്ത പകര്‍പ്പാണ് ഇവര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്.

ശശികലയെ ചോദ്യം ചെയ്‌തേക്കും

ശശികലയെ ചോദ്യം ചെയ്‌തേക്കും

ശശികലയും ഇളവരശിയും എവിടേക്കാണ് പോയതെന്നാണ് ഇനി അന്വേഷിക്കുക. എന്തിന് പോയി എന്നറിയാന്‍ ശശികലയെ ചോദ്യം ചെയ്‌തേക്കും. ശശികല ജയിലിലും ചിന്നമ്മയായി കഴിയുന്നുവെന്ന വിവിരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അണ്ണാ ഡിഎംകെയില്‍ നിന്നു ഔട്ടാകും

അണ്ണാ ഡിഎംകെയില്‍ നിന്നു ഔട്ടാകും

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയില്‍ നിന്നു ശശികലയെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് വിമത നേതാവ് ഒ പനീര്‍ശെല്‍വം ഉന്നയിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ വിവാദം ഉയരുന്നു

പുതിയ വിവാദം ഉയരുന്നു

ഈ പശ്ചാത്തലത്തിലാണ് ശശികല ജയിലിന് പുറത്തുപോയെന്ന വിവരം പരസ്യമാകുന്നത്. ഇവരുടെ യാത്രകള്‍ എന്തിനായിരുന്നുവെന്ന് കൂടി അറിഞ്ഞാല്‍ ചിലപ്പോള്‍ കര്‍ണാടക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീണ്ടേക്കും. അത് മറ്റൊരു വിവാദത്തിനും ഇടയാക്കിയേക്കും.

English summary
CCTV footage shows Sasikala entering jail in civilian clothes; former DIG (Prisons) Roopa hands over evidence to ACB
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X