കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയ്ക്ക് എന്താ അസുഖം ? അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് തിരികെ എത്തി !!!

ആരോഗ്യ പരിശോധനകള്‍ക്കായി അമേരിക്കയില്‍ ആയിരുന്ന സോണിയ കഴിഞ്ഞ ദിവസം ദില്ലിയില്‍ തിരിച്ചെത്തി.

  • By മരിയ
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമാകുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വേദികളില്‍ നിന്ന് അടക്കം വിട്ട് നില്‍ക്കുകയായിരുന്നു സോണിയ. ആരോഗ്യ പരിശോധനകള്‍ക്കായി അമേരിക്കയില്‍ ആയിരുന്നു സോണിയ കഴിഞ്ഞ ദിവസം ദില്ലിയില്‍ തിരിച്ചെത്തി.

എന്നാല്‍ സോണിയയ്ക്ക് എന്താണ് അസുഖമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പുറത്തുവിടുന്നില്ല.

 തിരികെ എത്തി

ആരോഗ്യ പരിശോധനകള്‍ക്കായി അമേരിക്കയില്‍ ആയിരുന്നു സോണിയ ഗാന്ധി ദില്ലിയില്‍ തിരിച്ചെത്തിയെന്നും, പൊതുയോഗങ്ങളിലും സമ്മേളനങ്ങളിലും ഇനി സജീവമായി പങ്കെടുക്കും എന്ന് മാത്രമാണ് എഐസിസി ആസ്ഥാനത്ത് നിന്നുള്ള അറിയിപ്പ്. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പമാണ് സോണിയ ദില്ലിയില്‍ എത്തിയത്.

എന്താണ് അസുഖം ?

സോണിയയ്ക്ക് എന്താണ് അസുഖമെന്ന് വ്യക്തമല്ല. വാരണാസിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് ഇടേ സോണിയ തലകറങ്ങി വീണിരുന്നു. ഉടന്‍ തന്നെ ദില്ലിയില്‍ ആര്‍മി ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് പൊതുവേദികളില്‍ ഒന്നും സോണിയ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികളില്‍ ഒന്നും സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്.

ഒളിച്ച് വയ്ക്കുന്നത് എന്തിന്

രോഗവിവരത്തെ കുറിച്ച് എഐസിസി നേതൃത്വം ഒളിച്ചുകളി നടത്തുന്നത് എന്തിനെന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ഇതിന് മുമ്പും സോണിയ അമേരിക്കയില്‍ ചികിത്സയ്ക്കായി പോയിരുന്നു. അന്ന് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് തിരികെ വന്നത്.

പനി ബാധിച്ചത്

ഏപ്രിലിൽ സോണിയ ഗാന്ധിയ്ക്ക് പനി ബാധിച്ചിരുന്നു. തുടർന്ന് ദിവസങ്ങളോളും ദില്ലിയിലെ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വാരണാസിയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് ഇടേ ദേഹാസ്വാസ്യം അനുഭവപ്പെട്ട സോണിയ കുഴഞ്ഞ് വീണിരുന്നു.

രഹസ്യം ...?

സോണിയയുടെ അസുഖം എന്തെന്നത് സംബന്ധിച്ച് അടുത്ത വൃത്തങ്ങൾ പോലും മൌനം പാലിയ്ക്കുകയാണ് പതിവ്. മുതിർന്ന നേതാക്കളായ മുകുൾ വാസ്നിക്, എ കെ ആന്റണി എന്നിവർ പോലും ഇതേ കുറിച്ച് പ്രതികരിയ്ക്കാറില്ല.

രാഹുൽ ഒപ്പം

അമേരിക്കയിൽ നിന്ന് അമ്മയെ തിരികെ കൊണ്ടുവരാൻ രാഹുൽ ഗാന്ധി പോയിരുന്നു. പഞ്ചാബിലും ഗോവയിലും പാർട്ടിയുടെ വിജയം ഉറപ്പിച്ച ശേഷമാണ് രാഹുൽ വിദേശത്തേയ്ക്ക് പോയത്.

പ്രിയങ്കയുടെ പ്രവേശം

അമ്മയുടെ അസാന്നിധ്യത്തിൽ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയിരുന്നത് മകൾ പ്രിയങ്ക ഗാന്ധി ആയിരുന്നു. അഖിലേഷ് യാദവുമായി ചേർന്ന് മുന്നണി വിപുലീകരിച്ചത് എല്ലാം പ്രിയങ്കയുടെ നേതൃത്വത്തിൽ ആയിരുന്നു.

English summary
Sonia was accompanied by her son Rahul, who flew out of India March 16 to escort her back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X