Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി സ്ഥാനം കിട്ടിയില്ല; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരണത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തി പുകയുന്നു. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ ഉള്‍പ്പെടെയുള്ളവരാണ് അതൃപ്തി പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ വികസനത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും എംഎല്‍എയുമായ ആദിത്യ താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് അര്‍ഹരായ മുതിര്‍ന്ന നേതാക്കളെ പോലും നേതൃത്വം പരിഗണിച്ചില്ല പരാതി ശക്തമായിരിക്കുന്നത്.

മന്ത്രി സ്ഥാനം ലഭിക്കാതായതോടെ പൃഥ്വിരാജ് ചവാന്‍, നസീം ഖാന്‍, പര്‍ണീതി ഷിന്‍ഡെ, സന്‍ഗ്രം തോപ്ടേ, അമിന്‍ പട്ടേല്‍, രോഹിത് ദാസ് പാട്ടീല്‍ എന്നിവര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി അതൃപ്തി അറിയിച്ചതായാണ് വിവരം.

 soniacongress-

തിങ്കളാഴ്ച നടന്ന മന്ത്രിസഭ വികസനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ അശോക് ചവാന്‍, ദിലിപ് വാസ്ലേ പാട്ടീല്‍, ധനഞ്ജയ് മുണ്ടേ, സുനില്‍ ഛത്രപല്‍ കേദാര്‍, കെസി പദ്വി എന്നിവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതേസമയം ഇവരുടെ വകുപ്പുകള്‍ വിഭജിച്ച് നല്‍കിയിട്ടില്ല.അതേസമയം മന്ത്രിസഭാ വിപുലീകരണത്തില്‍ ശിവസേനയ്ക്കുള്ളിലും എന്‍സിപിക്കുള്ളിലും ഉള്‍പ്പോര് തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

മന്ത്രി സ്ഥാനം ലഭിക്കാതായതോടെ എന്‍സിപി എംഎല്‍എ പ്രകാശ് സോളങ്കെ പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എന്‍സിപി നേതൃത്വം ഇടപെട്ട് സോളങ്കിയെ അനുനയിപ്പിച്ചെന്നാണ് വിവരം. മന്ത്രിസഭ വികസനത്തില്‍ പ്രതിഷേധിച്ച് ശിവസേനാ എംപി ഭാവനാ ഗവാലിയും രംഗത്തെത്തിയിരുന്നു. എംഎല്‍എയായ സഞ്ജയ് റാത്തോഡിന് മന്ത്രി സ്ഥാനം നല്‍കിയതാണ് ഭാവനയെ ചൊടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദര്‍ഭ മേഖലയ്ക്ക് ഒരു മന്ത്രി സ്ഥാനം പോലും നല്‍കാത്തതിനെതിരെയായിരുന്നു ഭാവന രംഗത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+