കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ കാറുകള്‍ ദില്ലി ഉപേക്ഷിക്കുമോ? സുപ്രീംകോടതി വിധി ഇന്നു വരും!

  • By Neethu
Google Oneindia Malayalam News

ദില്ലി: വായുമലിനീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ദില്ലിയെ രക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി ഡീസല്‍ കാറുകള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി വിധി ഇന്നു പുറപ്പെടുവികും.

ഏറ്റവും മലിനമായ നഗരമെന്ന പേര് ദില്ലി സമ്പാദിച്ചു കഴിഞ്ഞുവെന്നും കഴിഞ്ഞ ആഴ്ചയില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്നും ഒരു ജഡ്ജി വന്നപ്പോള്‍ ദില്ലിയുടെ അവസ്ഥയ്ക്കു മുന്നില്‍ നാണംകെട്ടു പോയെന്നും ജസ്റ്റിസ് ടിഎസ് താക്കൂര്‍ പറഞ്ഞു. ദില്ലി ടോള്‍ ഓപറേറ്റേഴ്‌സ് നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് അഭിപ്രായം രേഖപ്പെടുത്തിയത്.

pollutioncars

ശുദ്ധവായു ശ്വസിക്കുന്നത് ഓരോ പൗരന്റെയും അവകാശമാണെന്ന് ചൂണ്ടികാട്ടി മൂന്ന് യുവാക്കള്‍ നല്‍കിയ പരാതിയും കോടതിയുടെ പരിഗണനയിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം കാറുകള്‍ നിരത്തില്‍ ഇറങ്ങിയാല്‍ മതിയെന്ന തീരുമാനം നേരത്തെ എടുത്തിരുന്നു.

നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലിന്റെ പുതിയ തീരുമാനപ്രകാരമാണ് ഡിസംബര്‍ 12മുതല്‍ പുതിയ ഡീസല്‍ കാറുകളുടെ റജിസ്‌ട്രേഷന്‍ ദില്ലിയില്‍ ഇനി വേണ്ടെന്ന് വെച്ചത്. 2015 ല്‍ ഇറക്കിയ കാറുകള്‍ അടുത്ത വര്‍ഷത്തിനുള്ളില്‍ വിറ്റു തീര്‍ക്കുന്നതിനും സമയം അനുവദിച്ചു. ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതില്‍ 23% കാറുകളും ഡീസല്‍ ആണ്. ഗ്രീന്‍ ട്രീബ്യൂണലിന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധി എന്തായിരിക്കുമെന്ന് ചൊവ്വാഴ്ച അറിയാം.

English summary
The Supreme Court will today hear a petition seeking a complete ban on diesel cars in Delhi to curb rising pollution. It will also consider whether to scrap diesel subsidy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X