കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുടെ 'മഹാരാഷ്ട്രിയന്‍' അഭിമാനം എവിടെപ്പോയി?

Google Oneindia Malayalam News

ദില്ലി: ശിവസേന ഉയര്‍ത്തിപ്പിടിക്കുന്ന മഹാരാഷ്ട്രക്കാരന്റെ അഭിമാനം എന്ന മുദ്രാവാക്യത്തിന് എന്തുപറ്റി എന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ സിംഗ്. മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാരില്‍ ചേരാന്‍ വേണ്ടി കുമ്പിട്ടുനില്‍ക്കുന്നു എന്നാരോപിച്ചുകൊണ്ടാണ് സിംഗ് ശിവസേനയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്നത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലാണ് സിംഗ് ഇത് പറഞ്ഞത്.

മന്ത്രിസഭയില്‍ അംഗമാകാന്‍ വേണ്ടി മുട്ടില്‍ കുമ്പിട്ട് നില്‍ക്കുകയാണ് ശിവസേന. ഇവര്‍ എപ്പോഴും പറയാറുള്ള, മഹാരാഷ്ട്രക്കാരന്റെ അഭിമാനം എവിടെ പോയി - സിംഗ് ചോദിച്ചു. സ്വച്ഛ് ഭാരത് അഭിയാനില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികളെയും സര്‍ക്കാരിനെയും സിംഗ് വിമര്‍ശിച്ചു. സ്വച്ഛ് ഭാരത് അഭിയാന്‍ ആളുകള്‍ക്ക് ഫോട്ടോ എടുക്കാനുള്ള നല്ല അവസരമാണ്. എന്നാല്‍ അതിലപ്പുറം ക്രിയാത്മകമായി അവിടെ എന്തെങ്കിലും നടക്കുന്നുണ്ടോ.

digvijay-singh

യു പി എ സര്‍ക്കാരിന്റെ പദ്ധതികളിടെ ക്രെഡിറ്റ് തട്ടിയെടുക്കുന്നു എന്ന് പറഞ്ഞ് സിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ബി ജെ പിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വലിയ വിമര്‍ശകരില്‍ ഒരാളാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ സിംഗ്.

മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാരില്‍ ചേരുന്ന കാര്യത്തില്‍ ശിവസേന വ്യാഴാഴ്ച തീരുമാനമെടുക്കാനിരിക്കേയാണ് സിംഗിന്റെ കളിയാക്കല്‍. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെയും പ്രഖ്യാപിച്ച് സത്യപ്രതിജ്ഞയ്ക്ക് സമയവും പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാരില്‍ പങ്കാളികളാകാന്‍ ബി ജെ പി ശിവസേനയെ ക്ഷണിക്കുകയോ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല.

English summary
Congress leader Digvijay Singh attacked the Shiv Sena over its eagerness to join the BJP in forming government in Maharashtra, through his twitter handle.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X