കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ ഗെയിമും വാടകമുറിയും; ദില്ലിയിൽ കുടുംബത്തെ കൊലപ്പെടുത്തിയ 18കാരന്റേത് കണ്ണില്ലാത്ത ക്രൂരത

  • By Goury Viswanath
Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയ സുരാജ് വർമ്മയെ കുറിച്ച് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. സൂരജ് ഒരു ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് വ്യക്തമായതായി പോലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ദില്ലിയിലെ വസന്ത് കുഞ്ചിലെ വസതിയിൽ വെച്ച് പതിനെട്ടുകാരനായ സൂരജ് വർമ പിതാവായ മിതിലേഷ് വർമ(45), സിയാ വർമ( 40), മകൾ നേഹാ വർമ (15) എന്നിവരാണ് കൊല്ലപ്പെട്ടത്.

 കൊലപാതകം

കൊലപാതകം

മാതാപിതാക്കളെയും സഹോദരിയേയും അതിക്രൂരമായാണ് സൂരജ് കൊലപ്പെടുത്തിയത്. മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാണെന്ന തെറ്റിദ്ധരിപ്പിക്കാനായിരുന്നു സൂരജിന്റെ ശ്രമം. കൊലപാതകശേഷം സൂരജ് കൈയ്യിൽ സ്വയം മുറിവുണ്ടാക്കി. പിന്നീട് ബാൽക്കണിയിൽ കയറി അയൽവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു.

മോഷണശ്രമം

മോഷണശ്രമം

രണ്ട് ആളുകൾ വീട്ടിലേക്ക് ഇടിച്ചു കയറി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഓടിയെത്തിയവരോട് സൂരജ് പറഞ്ഞത്. എന്നാൽ കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. താൻ‌ മരിച്ച പോലെ കിടന്നതുകൊണ്ട് അക്രമികൾ തന്നെ വെറുതെ വിടുകയായിരുന്നുവെന്ന് സൂരജ് അയൽവാസികളോട് പറഞ്ഞു.

ക്രൂരമായി

ക്രൂരമായി

അതിക്രൂരമായാണ് സൂരജ് തന്റെ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ഉണർന്ന് മാതാപിതാക്കളുടെ കിടപ്പുമുറിയിലെത്തി. പിതാവിനെ നിരവധി തവണ കുത്തി. പിന്നീട് മാതാവിനെയും കുത്തി. സഹോദരിയുടെ മുറിയിലെത്തി കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസം പാതിരാത്രി വരെ കുടുംബത്തോടൊപ്പമിരുന്ന് പഴയ ആൽബങ്ങൾ കാണുകയായിരുന്നു സൂരജ്.

കാരണങ്ങൾ

കാരണങ്ങൾ

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പട്ടം പറത്താൻ പുറത്തേയ്ക്ക് പോകുന്നതിന് വീട്ടുകാർ സൂരജിനെ എതിർത്തിരുന്നു. ഇതിന്റെ പക മനസിൽ സൂക്ഷിച്ചിരുന്നു. പഠനത്തിൽ ശ്രദ്ധിക്കാതെ അലസനായി നടക്കുന്ന സൂരജിനെ മാതാപിതാക്കൾ എപ്പോഴും ശകാരിക്കുമായിരുന്നു. ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത ജീവിതരീതിയായിരുന്നു സൂരജിന്റേത്.

അനിയത്തിയോട്

അനിയത്തിയോട്

മാതാപിതാക്കൾക്ക് തന്നേക്കാൾ സ്നേഹം അനിയത്തിയോടാണെന്ന ചിന്ത സൂരജിനെ അലട്ടിയിരുന്നു. മാത്രമല്ല സൂരജിനെക്കുറിച്ച് മറ്റുള്ളവരിൽ നിന്നറിയുന്ന കാര്യങ്ങൾ നേഹ മാതാപിതാക്കളോട് പറയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ അനിയത്തിയുമായി സ്ഥിരം വഴക്കിട്ടിരുന്നു.

സൗഹൃദങ്ങൾ‌

സൗഹൃദങ്ങൾ‌

നിരവധി സൗഹൃദങ്ങളുണ്ടായിരുന്നു സൂരജിന്. പെൺകുട്ടികൾ ഉൾപ്പെടെ പത്ത് പേരടുങ്ങുന്ന ഒരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായിരുന്നു സൂരജ്. ക്ലാസ് കട്ട് ചെയ്യുന്നതിനെ കുറിച്ചും കറങ്ങാൻ പോകുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ഗ്രൂപ്പിൽ സജീവമായിരുന്നു. പരീക്ഷ തോറ്റതോടെ പുതിയ വീടിന്റ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ പിതാവ് സൂരജിനോട് ആവശ്യപ്പെട്ടു. ഇതും സൂരജിൽ പ്രതികാരം ഉണ്ടാക്കി.

വാടകയ്ക്ക് മുറി

വാടകയ്ക്ക് മുറി

സുഹൃത്തുക്കളുടെയെല്ലാം റോൾ മോഡലായിരുന്നു സൂരജ്. എന്തും ചെയ്യാൻ ധൈര്യമുള്ളയാൾ. മെഹ്റോലിയിൽ സൂരജ് ഒരു മുറി വാടകയ്ക്ക് എടുത്തിരുന്നു. ക്ലാസിൽ പോകാൻ താൽപര്യമില്ലാത്ത ദിവസം സുഹൃത്തുക്കളേയും കൂട്ടി ഇവിടേക്ക് എത്തും. മുറിയിൽ ഒരു ടി വി സെറ്റും ഉണ്ടായിരുന്നു.

ഓൺലൈൻ ഗെയിം

ഓൺലൈൻ ഗെയിം

ഓൺലൈൻ ഗെയിമുകളുടെ അടിമയായിരുന്നു സൂരജ്. അക്രമാസക്തമായ ഗെയിമുകളായിരുന്നു സൂരജിന് പ്രിയം. വാടയക്ക്കെടുത്ത മുറിയിൽ ഇതിനുള്ള സംവിധാനങ്ങളും സൂരജും സുഹൃത്തുക്കളും ചേർന്ന് ഒരുക്കിയിരുന്നു.

കുറ്റബോധമില്ലാതെ

കുറ്റബോധമില്ലാതെ

വളരെ ശാന്തനായ കുട്ടിയാണ് സൂരജ് എന്നാണ് ബന്ധുക്കൾ കരുതിയിരുന്നത്. എന്നാൽ ഇവരുടെ വീട്ടിൽ സൂരജിന്റെ പേരിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികൾ പറയുന്നു. ചോദ്യം ചെയ്യലിൽ യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്നും എന്നെ നിയമത്തിന് മുൻപിൽ നിന്നും രക്ഷിക്കണമെന്ന് അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറയുന്നു.

ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു; ബോളിവുഡിനെ കണ്ടുപഠിക്കണമെന്ന് അഞ്ജലി മേനോൻആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു; ബോളിവുഡിനെ കണ്ടുപഠിക്കണമെന്ന് അഞ്ജലി മേനോൻ

റാഫേലിൽ ആരോപണങ്ങൾ തള്ളി ഫ്രഞ്ച് കമ്പനി സിഇഒ; റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനംറാഫേലിൽ ആരോപണങ്ങൾ തള്ളി ഫ്രഞ്ച് കമ്പനി സിഇഒ; റിലയൻസിനെ പങ്കാളിയാക്കിയത് കമ്പനി തീരുമാനം

English summary
Dilli Teen Who Killed Family Was Addicted To An Online Game, Say Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X