കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തുവര്‍ഷം പഴക്കമുള്ള വണ്ടി കൊടുക്കൂ പണം ലാഭിക്കൂ..

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പത്തുവര്‍ഷത്തോളം പഴക്കമുള്ള വാഹനം നിങ്ങളുടെ പക്കലുണ്ടോ.. എങ്കില്‍ അത് തിരിച്ച് നല്‍കി പുതിയ വാഹനം നിങ്ങള്‍ക്ക് വാങ്ങിക്കാം. ഇങ്ങനെ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് പണവും ലാഭിക്കാം. 50,000 രൂപ മുതല്‍ ഒന്നരലക്ഷം വരെ ലാഭിക്കാം എന്നാണ് പറയുന്നത്. പഴയ വാഹനം കൊടുത്ത് പുതിയത് വാങ്ങുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം കൂടിവരികയാണ്. പഴക്കമുള്ള വാഹനങ്ങള്‍ തിരിച്ച് നല്‍കി പുതിയ വാഹനം വങ്ങുമ്പോള്‍ നികുതി ഇളവു ഉള്‍പ്പെടെ അന്‍പതിനായിരം രൂപമുതല്‍ ഒന്നരലക്ഷം രൂപ വരെ ഇളവു നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

indian-car

ഇതുകൂടാതെ, വ്യാജ ലൈസന്‍സുകള്‍ ഇല്ലാതാക്കാനുള്ള ഏകീകൃത കമ്പ്യൂട്ടറൈസ്ഡ് ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തുന്നുണ്ട്. രാജ്യത്ത് 30 ശതമാനം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണ്. ഈ പ്രവണത ഇല്ലാതാക്കാനാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് ഓരോ വര്‍ഷവും വാഹനാപകടം കൂടിവരികയാണ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നതും ഡ്രൈവര്‍മാര്‍ക്ക് ശരിയായി ഓടിക്കാന്‍ അറിയാത്തതുമാണ് വാഹനാപകടങ്ങള്‍ക്കു പ്രധാനകാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്പ്യൂട്ടറൈസ്ഡ് ലൈസന്‍സിങ് സംവിധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ 2000 സെന്ററുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ഗഡ്കരി പറഞ്ഞു.

English summary
The ministry, which has mandated global consultancy firm McKinsey to outline the broad contours of the scheme, will soon approach the Finance Ministry to provide incentives to vehicles owners to “surrender” old, polluting vehicles to recycling agencies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X