കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്കും ഇളവില്ല, മോദിയുടെ വിദേശയാത്രയുടെ കണക്കുകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷന്‍

യാത്രയുടെ വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രിയുടെ വിദേശ യാത്രകള്‍ക്കായി എത്ര രൂപ ചെലവായി എന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മീഷന്‍. എയര്‍ ഇന്ത്യക്ക് യാത്രയുമായി ബന്ധപ്പെട്ട് നല്‍കിയ തുകയാണ് വിദേശകാര്യ മന്ത്രാലയത്തോട് വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2014-17 കാലഘട്ടത്തില്‍ അദ്ദേഹം നടത്തിയ യാത്രയുടെ ചെലവുകളെ കുറിച്ചാണ് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

1

നേരത്തെ നരേന്ദ്ര മോദിയുടെ യാത്രയുടെ വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് കമ്മീഷന്‍ തള്ളി. കമ്മാന്‍ഡര്‍ ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയത്. പ്രധാനമന്ത്രിയുടെ യാത്രകളുടെ വിവരങ്ങള്‍ പലയിടങ്ങളിലാണ്. ഇവ ശേഖരിക്കുക എന്നത് കഠിനമായ ജോലിയാണ്. ഒരുപാട് ബില്ലുകള്‍ വിമാനക്കമ്പനികളില്‍ നിന്നും ലഭിക്കാനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം കമ്മീഷനുള്ള മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.

2

അതേസമയം എയര്‍ ഇന്ത്യക്ക് തുകയുടെ ബാക്കി ഇനിയും നല്‍കാനുണ്ടെന്നും മറുപടിയിലുണ്ട്. എന്നാല്‍ ഈ പറഞ്ഞതൊക്കെ നിസാര കാരണങ്ങളാണെന്ന് മുഖ്യവിവരാവകാശ കമ്മീഷണര്‍ ആര്‍കെ മാഥുര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. പൊതുജനത്തിന്റെ പണമാണ് ഇതിനായി ഉപയോഗിക്കുന്നത്. സുരക്ഷ സംബന്ധിച്ച വിഷയം ഇതില്‍ വരുന്നേയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്നും മാഥുര്‍ ആവശ്യപ്പെട്ടു.

മോദിക്കെതിരെ ട്രംപിന്റെ 'കിടിലൻ തട്ട്'; 'മോദി ഒന്നാന്തരം നല്ല മനുഷ്യന്‍ , പക്ഷേ...മോദിക്കെതിരെ ട്രംപിന്റെ 'കിടിലൻ തട്ട്'; 'മോദി ഒന്നാന്തരം നല്ല മനുഷ്യന്‍ , പക്ഷേ...

സൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ചസൗദിയില്‍ 16 ആണവ കേന്ദ്രങ്ങള്‍; ഇന്ത്യയെ തഴഞ്ഞ് അമേരിക്ക!! ലണ്ടനില്‍ സുപ്രധാന ചര്‍ച്ച

English summary
disclose air india bills for pm foreign visits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X