സംസ്ഥാനങ്ങളുടെ എതിർപ്പ് ഫലം കണ്ടു: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിലുള്ള ചർച്ച മാറ്റിവച്ചു
ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് എതിർപ്പുമായി സംസ്ഥാനങ്ങൾ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ശക്തമായി എതിർത്തതോടെ ഈ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവക്കുകയായിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള വിഷയം ചർച്ച ചെയ്യാനുള്ള സമയമായിട്ടില്ലെന്ന വിലയിരുത്തലോടെയാണ് ഈ നിർദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോഗം മാറ്റിവെക്കുകയായിരുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേ സമയം വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്താനുള്ള നിർദേശം വിശദമായ പഠനം നടത്തുന്നതിന് വേണ്ടി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. വെളിച്ചണ്ണയുടെ നിരക്ക് ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ നേരത്തെ തന്നെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. ഒരു ലിറ്ററിൽ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണം എന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. നിലവിൽ അഞ്ച് ശതമാനമാണ് വെളിച്ചെണ്ണയ്ക്ക് ചുമത്തുന്ന ജിഎസ്ടി. ഇത് വർധിപ്പിക്കണമെന്ന ആവശ്യമാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചത്.

ഇന്ത്യയിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ഉത്തർപ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് കേന്ദ്രനീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം സംസ്ഥാനങ്ങള്‍ക്ക് വലിയ തോതിൽ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ പിന്തുണച്ച് കേന്ദ്രം രംഗത്തെത്തിയിട്ടുണ്ടെങ്കിൽപ്പോലും സംസ്ഥാനങ്ങളുടെ പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമെടുക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൌൺസിലിനുള്ളിൽ എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗൺസിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി ചട്ടം. ഇത് അനുസരിച്ചായിരിക്കും ഭാവിയിൽ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുക.
ഈ വർഷം ഇന്ധന വില റെക്കോർഡ് വർധനവ് രേഖപ്പെടുത്തിയതിനാൽ ജൂൺ 21 ന് കേരള ഹൈക്കോടതി പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ അത് പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള ഏത് നീക്കത്തെയും എതിർക്കുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും വ്യക്തമാക്കിയിരുന്നു.
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications