Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ല, തിങ്കളാഴ്ചയും ചര്‍ച്ച തുടരുമെന്ന് സിദ്ധരമായ്യ

ബെംഗളൂരു: ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരമായ്യ. തിങ്കളാഴ്ചയും പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച തുടരുമെന്നും വോട്ടെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തിരുമാനിക്കേണ്ടത് സ്പീക്കര്‍ ആണെന്നും സിദ്ധരമായ്യ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 യ്ക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചയും ചര്‍ച്ച തുടരുമെന്ന് സിദ്ധരമായ്യ വ്യക്തമാക്കിയത്.

 sidkumarnew

സര്‍ക്കാര്‍ പ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ചതോടെ വ്യാഴാഴ്ച വൈകീട്ടോടെ ബിജെപി ഗവര്‍ണറുടെ സഹായം തേടുകയായിരുന്നു. ഇതോടെ വിഷയത്തില്‍ ഇടപെട്ട ഗവര്‍ണര്‍ വെള്ളിയാഴ്ചയോടെ നടപടി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച തുടരാന്‍ തന്നെയാണ് സ്പീക്കറും നിലപാടെടുത്തിരിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ ബിജെപി വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഗവര്‍ണര്‍ വാജുഭായ് വാല ഇനി എന്ത് നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. അതേസമയം വിപ്പ് സംബന്ധിച്ച അവ്യക്ത നിലനില്‍ക്കുന്നതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയത്.

വിപ്പില്‍ വ്യക്ത വരുത്തുന്നത് വരെ വോട്ടെടുപ്പ് നീട്ടി വെയ്ക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരേയും കോണ്‍ഗ്രസ് കോടതിയെ സമീപിച്ചിട്ടില്ല. പരമാവധി തിങ്കളാഴ്ച വരെ വോട്ടെടുപ്പ് നീട്ടികൊണ്ടുപോയി വിമതരെ മടക്കികൊണ്ടുവരാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതേസമയം വിശ്വാസ വോട്ടെടുപ്പ് വൈകിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+