ദത്ത് കേസ്: പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കം; പ്രശ്നപരിഹാരത്തിന് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടൽ
ചെന്നൈ: ദത്ത് നൽകിയ കുട്ടിയെ തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പെറ്റമ്മയും പോറ്റമ്മയും തമ്മിലുള്ള തർക്കം ഒടുവിലെത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ. ഒമ്പത് വർഷം മുൻപ് ദത്ത് നൽകിയ കുട്ടിയെ തിരിച്ചു ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെറ്റമ്മ കോടതിയെ സമീപിച്ചത്. എന്നാൽ, കുട്ടിയെ തിരിച്ചു നൽകാൻ പോറ്റമ്മ തയ്യാറായിരുന്നില്ല. ഒടുവിൽ കേസിൽ വിശദമായി വാദം കേട്ട കോടതി കുട്ടിയെ പോറ്റമ്മയ്ക്കൊപ്പം വിടാനും പെറ്റമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ പോയി കാണാനുള്ള അനുമതിയും നൽകി. കുഞ്ഞിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമായിരുന്നു കേസിൽ കോടതിയുടെ സുപ്രധാന വിധി.
സേലം സ്വദേശി ശരണ്യയാണ് ഭർത്താവിൻ്റെ സഹോദരി സത്യയ്ക്ക് തൻ്റെ രണ്ടാമത്തെ മകളെ ദത്തു നൽകിയത്. കുഞ്ഞിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ ആയിരുന്നു ദത്ത് നൽകിയത്. എന്നാൽ, ദത്ത് നൽകിയ മകളെ തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടാണ് ശരണ്യ രംഗത്തെത്തിയത്. കുട്ടിയെ യാതൊരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് സത്യയും നിലപാടെടുത്തു. ഇതോടെയാണ് കുഞ്ഞിൻ്റെ ദത്ത് വിഷയത്തിൽ പെറ്റമ്മയും പോറ്റമ്മയും തമ്മിൽ തർക്കമുണ്ടാകുന്നത്. ഒടുവിൽ സംഭവമെത്തിയത് മദ്രാസ് ഹൈക്കോടതിയുടെ മുന്നിൽ.

കുട്ടികൾ ഇല്ലാതിരുന്ന സത്യ - രമേശ് ദമ്പതികൾക്കാണ് ശരണ്യ - ശിവകുമാർ ദമ്പതികൾ തങ്ങളുടെ രണ്ടാമത്തെ മകളെ നൽകുന്നത്. 2012 നടന്ന സംഭവത്തിൽ ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് അവകാശവാദവുമായി ശരണ്യയും ശിവകുമാറും എത്തിയത്. 2019 രമേശ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞിരുന്നു.
ഷാലിന്‍... ഹോളിവുഡിലേക്കുള്ള പോക്കാണോ; എന്തൊരു മാസ് ലുക്കാണെന്ന് ആരാധകര്‍
കുഞ്ഞിനെ നോക്കാൻ അച്ഛനില്ലെന്നും തങ്ങളുടെ കുഞ്ഞിനെ തിരിച്ചു ലഭിക്കണമെന്നും ശരണ്യ ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും തർക്കം മൂർച്ഛിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്ക് സംഭവം വഴിമാറുന്നത്. ഇതോടെ ഒടുവിൽ നീതിക്കായി ഇവർ കോടതിയെ സമീപിച്ചു. കോടതിക്കു മുന്നിലെത്തിയ ദത്ത് കേസിൽ കുട്ടിയുടെ അഭിപ്രായം കൂടി മാനിച്ചായിരുന്നു വിധിപ്രഖ്യാപനം. കുട്ടിയെ പോറ്റമ്മയ്ക്കൊപ്പം വിടാനും പെറ്റമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ പോയി കാണാനുള്ള അനുമതിയുമാണ് കോടതി നൽകിയത്. പെറ്റമ്മയും പോറ്റമ്മയും വേണമെന്ന് കുഞ്ഞ് ആവശ്യപ്പെട്ടതോടെയാണ് കോടതി സങ്കീർണമായ വിഷയത്തിൽ ഇത്തരത്തിലൊരു വിധി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications