ജയലളിതയെ എവിടെ അയോഗ്യയാക്കണം എന്നാണ് കര്‍ണാടക പറയുന്നത്?
ബെംഗളൂരു: ത്മിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ സഭയില്‍ നിന്നും അയോഗ്യയാക്കണം എന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. തിങ്കളാഴ്ചയ്ക്കകം സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ നിയമവകുപ്പിലെ ബന്ധപ്പെട്ടവര്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനായ ബി വി ആചാര്യയാണ് സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത്.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രി പദം ഏറ്റെടുത്തിരുന്നു. മേയ് 23നാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ജൂണ്‍ ഒന്നിന് ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി വി ആചാര്യ, കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ രവിവര്‍മ കുമാര്‍ എന്നിവരുടെ ശുപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രിയാണെങ്കിലും ജയലളിത ഇപ്പോള്‍ തമിഴ്‌നാട് അസംബ്ലിയില്‍ അംഗമല്ല. സുപ്രീം കോടതി കര്‍ണാടക സര്‍ക്കാരിന്റെ അപ്പീലിനോട് പച്ചക്കൊടി കാണിച്ചാല്‍ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും.
ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ നിന്ന് ജയലളിത വീണ്ടും നിയമസഭയിലേക്ക് മത്സരിക്കുന്നുണ്ട്. ജൂണ്‍ 27നാണ് ഇവിടെ തിരഞ്ഞെടുപ്പ്. ജയലളിതയെ ഇവിടെ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യയാക്കാനും സുപ്രീം കോടതിക്ക് കഴിയും. മെയ് 11 നാണ് കര്‍ണാടക ഹൈക്കോടതി ജയലളിതയെയും കൂട്ടു പ്രതികളായ ശശികല, ശശികലയുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരെയും കേസില്‍ കുറ്റവിമുക്തയാക്കിയത്.












Click it and Unblock the Notifications