കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെറുകിട സംരംഭകർക്ക് മോദിയുടെ ദീപാവലി സമ്മാനം; 59 മിനുട്ട്കൊണ്ട് വായ്പകൾ, 12 പദ്ധതികൾ പ്രഖ്യാപിച്ചു

Google Oneindia Malayalam News

ദില്ലി: ചെറുകിട സംരംഭകർക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം. ചെറുകിട-ഇടത്തരം സംരംഭകർക്ക് ആശ്വാസമേകുന്ന ന നിരവധി പദ്ധതികളാണ് മോദി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലിയിൽ നടന്ന ചെറുകിട-ഇടത്തരം സംരംഭകര്‍ക്കായുള്ള പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മോദി പദ്ധതികൾ പ്രഖ്യാപിച്ചത്.

<strong>സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!</strong>സത്യം തുറന്ന് പറയുന്നത് കൊണ്ട് അവസരങ്ങള്‍ ഇല്ലാതായി..... തുറന്നടിച്ച് പാര്‍വതി!!

ചെറുകിടി സംരംഭകർക്ക് സഹായകമാകുന്ന 12 പദ്ധതികളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് 59 മിനിറ്റ്‌കൊണ്ട് ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയാണ്. നോട്ട് നിരോധനവും ജിഎസ്ടിയുമടക്കമുള്ള സര്‍ക്കാരിന്റെ തെറ്റായ സാമ്പത്തിക നടപടികള്‍മൂലം രാജ്യത്തെ ചെറുകിട വ്യവസായ മേഖല തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയാണ് മോദിയുടെ പ്രഖ്യാപനം.

Narendra Modi

ചെറുകിട-ഇടത്തരം വ്യവസായത്തില്‍ സര്‍ക്കാരിന്റെ വിഹിതം 20-ല്‍ നിന്ന് 25 ശതമാനമാക്കി ഉയര്‍ത്തും. ജിഎസ്ടിയുമായി ബന്ധിപ്പിച്ച് വ്യവസായങ്ങള്‍ക്ക് ഒരു കോടി രൂപവരെയുള്ള വായ്പയില്‍ രണ്ടു ശതമാനം പലിശയിളവ് കൊണ്ടുവരികയും ചെയ്യുമെന്നാണ് മറ്റു പ്രഖ്യാപനങ്ങൾ. 12 പദ്ധതികള്‍ ചെറുകിട വ്യവസായ രംഗത്ത് പുതിയൊരു അധ്യായമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് മോദി പറഞ്ഞു. ടെക്നോളജി അപ്ഗ്രഡേഷനായി 20 ഹബുകളും 100 ടൂൾ റൂമുകളും സൃഷ്ടിക്കുന്നതിന് മോദി 6000 കോടി രൂപ പ്രഖ്യാപിച്ചു.

English summary
'Diwali gift' for MSMEs: Loans up to Rs 1 crore in 59 minute, announces PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X