കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസിസ് മാനേജർ ഡികെ ശിവകുമാറിനെ ഹോട്ടൽ ഗേറ്റിൽ തടഞ്ഞു.. വിമത എംഎൽഎമാരെ കാണാതെ ഡികെ മടങ്ങി!!

Google Oneindia Malayalam News

മുംബൈ: പാർട്ടിയുമായി ഇടഞ്ഞ് നിൽക്കുന്ന വിമത എം എൽ എമാരെ കാണാൻ മുംബൈയിലെത്തിയ ഡി കെ ശിവകുമാറിനെ പോലീസ് തടഞ്ഞു. വിമത എം എൽ എമാർ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ വെച്ചാണ് ഡി കെ ശിവകുമാറിനെ പോലീസ് തടഞ്ഞത്. ഇതോടെ വിമത എം എൽ എമാരെ കാണാനാകാതെ ഡി കെ മടങ്ങി. ജനതാദൾ എസ് നേതാവ് ശിവലിംഗ ഗൗഡയും ഡി കെ ശിവകുമാറിനൊപ്പം ഉണ്ടായിരുന്നു.

dks

വിമത എം എൽ എമാരെ കാണാന്‍ ഹോട്ടലിലെത്തിയ ഡി കെ ശിവകുമാറിനെതിരെ ഒരു എം എൽ എയുടെ അനുയായികൾ തന്നെയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെയാണ് പോലീസ് ഇടപെട്ട് ഡി കെ യെയും സംഘത്തെയും തടഞ്ഞത്. പോവോയിലുള്ള റിനൈസൻസ് ഹോട്ടലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

കര്‍ണാടകത്തിൽ നിന്നുള്ള നേതാക്കൾ തങ്ങളെ കാണാനെത്തുന്നതിനെതിരെ എം എൽ എമാർ തങ്ങളെ സമീപിച്ചതായും പോലീസ് സംഘം ഡി കെ ശിവകുമാറിനോട് പറഞ്ഞു. കർണാടക മുഖ്യമന്ത്രി കുമാരസ്വാമി, കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ എന്നിവർ തങ്ങളെ അപായപ്പെടുത്താൻ ശ്രമം നടത്തുമെന്ന് കാണിച്ചാണ് എം എൽ എമാർ സംരക്ഷണം ആവശ്യപ്പെട്ടത്.

പത്ത് വിമത എം എൽ എമാരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നല്‍കിയത്. എന്നാൽ തന്റെ സുഹൃത്തുക്കൾ ഇവിടെ താമസിക്കുന്നുണ്ടെന്നും അവരെ കാണാനാണ് താനെത്തിയത് എന്നുമായിരുന്നു ഡി കെ ശിവകുമാറിന്റെ വാദം. എന്നാൽ ഇത് അംഗീകരിച്ച് നൽകാൻ പോലീസ് തയ്യാറായില്ല.

ശിവറാം ഹെബ്ബാർ, പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ, ബസവരാജ്, എസ് ടി സോമശേഖർ, രമേശ് ജാർക്കിഹോളി, ഗോപാലയ്യ, എച്ച് വിശ്വനാഥ്, നാരായൺ ഗൗഡ, മഹേഷ് കുമത്തല്ലി എന്നീ വിമത എം എൽ എ മാരാണ് മുംബൈയിലെ ഹോട്ടലിൽ കഴിയുന്നത്.

English summary
Congress leader, D K Shivakumar, who arrived here to pacify the rebel MLAs had retreat after the police blocked him and supporters of a JD(S) leader protested against his presence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X