കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സഖ്യം, ബിജെപി എന്തുചെയ്യും?

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ എം കരുണാനിധിയുടെ ഡി എം കെയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, തമിഴ്‌നാട് കോണ്‍ഗ്രസ് പ്രസിഡണ്ട് ഇ വി കെ എസ് ഇളങ്കോവനൊപ്പം കരുണാനിധിയുടെ വീട്ടിലെത്തിയാണ് സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്.

ഡി എം കെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രൂപീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. സഖ്യത്തിലേക്ക് കൂടുതല്‍ ചെറുകക്ഷികളെ ആകര്‍ഷിക്കാനാണ് കോണ്‍ഗ്രസിന്റെയും ഡി എം കെയുടെയും ശ്രമം. ഡി എം കെയുമായി അടുക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയേറ്റിരിക്കുന്നത്. ഇനി എന്താണ് തമിഴ്‌നാട്ടില്‍ ബി ജെ പിയുടെ സാധ്യതകള്‍?

ജയലളിതയോ വിജയകാന്തോ

ജയലളിതയോ വിജയകാന്തോ

മുഖ്യമന്ത്രി ജയലളിതയുടെ എ ഐ എ ഡി എം കെ. അല്ലെങ്കില്‍ വിജയകാന്തിന്റെ ഡി എം ഡി കെ. ഡി എം കെയെ വിട്ടാല്‍ തരക്കേടില്ലാത്ത രണ്ട് പാര്‍ട്ടികള്‍ ഇവ രണ്ടുമാണ്. ജയലളിതയോ വിജയകാന്തോ അനുകൂല തീരുമാനം പറഞ്ഞാല്‍ ഇവര്‍ക്കൊപ്പമാകും ബി ജെ പി തമിഴ്‌നാട് തിരഞ്ഞെടുപ്പിനെ നേരിടുക.

ജയ സഖ്യത്തിന് തയ്യാറാകുമോ

ജയ സഖ്യത്തിന് തയ്യാറാകുമോ

ഇതില്‍ ബി ജെ പിയെ കുഴക്കുന്ന ഏറ്റവും വലിയ ചോദ്യം ജയലളിതയാണ്. ബി ജെ പിയുമായി പരസ്യ സഖ്യത്തിന് ജയലളിത ഒരു കാരണവശാലും തയ്യാറാകാനിടയില്ല. കോണ്‍ഗ്രസ് - ഡി എം കെ ഒറ്റയ്ക്ക് ചെറുക്കാമെന്ന് ജയലളിത ആത്മവിശ്വാസം കൊണ്ടാലും തെറ്റ് പറയാനില്ല.

കോണ്‍ഗ്രസ് പിന്തുണ നിരുപാധികം

കോണ്‍ഗ്രസ് പിന്തുണ നിരുപാധികം

ഡി എം കെയ്ക്ക് കോണ്‍ഗ്രസ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് കരുണാനിധിയുടെ മകനും ഡി എം കെ ട്രഷററുമായ സ്റ്റാലിന്‍ പറയുന്നത്. ബംഗാളില്‍ സി പി എമ്മുമായി പോലും ചേര്‍ന്ന് മത്സരിക്കാന്‍ തയ്യാറായ കോണ്‍ഗ്രസിന് എന്ത് കിട്ടിയാലും അത് മെച്ചം എന്ന സ്ഥിതിയാണ് തമിഴ്‌നാട്ടില്‍.

സീറ്റ് ചര്‍ച്ച എവിടെ വരെ

സീറ്റ് ചര്‍ച്ച എവിടെ വരെ

ഡി എം കെയും കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചെങ്കിലും സീറ്റ് ധാരണയൊന്നും ആയിട്ടില്ല. മറ്റ് ചെറുപാര്‍ട്ടികളെ കൂടി തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ഇരുപാര്‍ട്ടികളും ശ്രമിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
DMK, Congress forms alliance in TN for assembly polls. Two options for BJP is to align with ADMK or DMDK if Jaya, Vijayakanth agree respectively.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X