ഖുശ്ബുവിനെതിരെ അശ്ലീല പരാമര്‍ശം: ഡിഎംകെ പുറത്താക്കിയ നേതാവ് അറസ്റ്റില്‍
ചെന്നൈ: നടി ഖുശ്ബുവിനെതിരായ മോശം പരാമര്‍ശത്തില്‍ മുന്‍ ഡിഎംകെ നേതാവ് ശിവാജി കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍. ഡിഎംകെയുടെ മുന്‍ വക്താവായിരുന്നു അദ്ദേഹം. ഇന്ന് ഖുശ്ബുവിനെതിരെയും, ഗവര്‍ണര്‍ ആര്‍എന്‍ രവിക്കുമെതിരെയും നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് രവിയെ ഡിഎംകെ പുറത്താക്കിയത്.
ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗനാണ്, ശിവാജിയെ പുറത്താക്കുന്ന കാര്യം അറിയിച്ചത്. എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും, പ്രാഥമിക അംഗത്വത്തില്‍ നിന്നും, ഇയാളെ നീക്കം ചെയ്തു. ശിവാജി തന്റെ പരാമര്‍ശത്തിലൂടെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പുറത്താക്കി കൊണ്ട് ദുരൈമുരുഗന് അറിയിച്ചു.

ഡിഎംകെ പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊടുങ്കൈയ്യൂര് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാമര്‍ശത്തെ തുടര്‍ന്ന് തമിഴ്നാട് ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡി, ശിവാജിക്കെതിരെ പരാതി നല്‍കിയിരുന്നു.
നേരത്തെ ശിവാജിയുടെ വിവാദ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളും അമര്‍ പ്രസാദ് ഷെയര്‍ ചെയ്തിരുന്നു.തുടര്‍ന്നാണ് പരാതി നല്‍കിയത്. അതേസമയം ഖുശ്ബു രൂക്ഷമായിട്ടാണ് ശിവാജിക്കെതിരെ പ്രതികരിച്ചത്. മാധ്യമങ്ങള്‍ക്ക് മുമ്പ് വൈകാരികമായിട്ടാണ് അവര്‍ പ്രതികരിച്ചത്. തമിഴ്നാട് വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നയാളാണ് ശിവാജിയെന്ന് ഖുശ്ബു പറയുന്നു. ഡിഎംകെയുടെ രാഷ്ട്രീയ സംസ്കാരമാണിത് കാണിക്കുന്നതെന്നും അവര്‍ ട്വീറ്റ്. സ്റ്റാലിന് മനസ്സിലാക്കാത്തത്, ഇയാളെ പോലുള്ള നേതാക്കള്‍ എന്നെ മാത്രമല്ല അപമാനിക്കുന്നത്, മറിച്ച് നിങ്ങളെയും, മഹാനായ നിങ്ങളുടെ പിതാവിനെയുമാണ്.
കൂടുതല്‍ അവസരം നിങ്ങള്‍ ഇവര്‍ക്ക് നല്കുമ്പോള്, രാഷ്ട്രീയമായ ഇടമാണ് കൂടുതലായി നിങ്ങള്‍ക്ക് നഷ്ടമാവുന്നത്. ഇത്തരം തെമ്മാടികള്ക്കുള്ള സുരക്ഷിതമായ താവളമായി നിങ്ങളുടെ പാര്‍ട്ടി മാറുകയാണ്. അത് വലിയ നാണക്കേടാണെന്നും ഖുശ്ബുദ കുറിച്ചു.
അതേസമയം രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തത്തില്‍ സ്ത്രീകളെ കുറിച്ച് നടത്തുന്ന നെഗറ്റീവായിട്ടുള്ള പരാമര്‍ശങ്ങളെ കുറിച്ചും ഖുശ്ബു സംസാരിച്ചു. ഡിഎംകെയിലെ ഒരു നേതാവ് ബിജെപി നേതാവിനെ വിമര്‍ശിച്ചതല്ല പ്രശ്നം. ഇത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണമാണ് എന്നതാണ് പ്രശ്നമെന്നും നടി പറഞ്ഞു.
വനിതാ കമ്മീഷനിലെ പരാതിയുമായി മുന്നോട്ട് പോകുമെന്നും ഖുശ്ബു വ്യക്തമാക്കി. ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റ് രണ്ട് മന്ത്രിമാരിലേക്ക് മാറ്റാനുള്ള ശ്രമത്തെ ഗവര്‍ണര്‍ തടഞ്ഞതിനെ ശിവാജി വിമര്‍ശിക്കുന്നുണ്ട്. തുടര്‍ന്നാണ് വളരെ മോശം പരാമര്‍ശം നടത്തിയത്.
ഖുശ്ബു ഒരു പഴയ ചെമ്പ് പാത്രം പോലെയാണെന്നായിരുന്നു ശിവാജിയുടെ പരാമര്‍ശം. നേരത്തെ ഗവര്‍ണക്കെതിരായ പരാമര്‍ശത്തില്‍ ഡിഎംകെ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അഞ്ച് മാസത്തിന് ശേഷം വീണ്ടും തിരിച്ചെടുക്കുകയായിരുന്നു പാര്‍ട്ടി. ഗവര്‍ണക്കെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞതിനെ തുടര്‍ന്നാണിത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications