• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'സ്നേഹം' തമിഴ്നാട്ടിൽ നിന്നും എത്തുന്നു; ഡിഎംകെ രണ്ട് ദിവസംകൊണ്ട് ശേഖരിച്ചത് 10 ലക്ഷം!

ചെന്നൈ: കുടിവെള്ള ക്ഷാമം നേരിടുന് തമിഴ്നാടിന് കുടിവെള്ളം എത്തിക്കാമെന്ന് കേരള സർക്കാർ പറഞ്ഞിരുന്നു. എന്നാൽ അങ്ങിനെയൊരു വാഗ്ദാനം നൽകി മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മറ്റൊരു കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടു പോകുകയാണ് കേരളം. വീണും ശക്തമായ മഴയും മണ്ണിടിച്ചിലും കേരളത്തെ കാർന്നു തിന്നുകയാണ്.

ഇനി ചെറിയ സ്വകാര്യ ക്വാറികൾ വേണ്ട; സർക്കാർ സൂപ്പർ ക്വാറികൾ, ഖനനം ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച്, കൂറ്റൻ സ്ഫോടക വസ്തുക്കൾ വേണ്ട, കേന്ദ്ര ഭൗമശാസ്ത്ര കേന്ദ്രത്തിന്റെ ശുപാർശ!

പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരം കൈകോർത്ത് സഹായിച്ച ചരിത്രമാണ് കേരളത്തിനും തമഴ്നാട്ടിനുമുള്ളത്. എന്നാൽ കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത് തമിഴ്നാട് സർക്കാരല്ല ഒരു രാഷ്ട്രീയ സംഘടനയാണ്. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയാണ് കേരളത്തിന് സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.

 അവശ്യവസ്തുക്കൾ എത്തും

അവശ്യവസ്തുക്കൾ എത്തും

മഴക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്പാണ് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ജില്ല കമ്മറ്റികൾക്ക് നിർദേശം നൽകിയത്. സ്റ്റാലിന്റെ നിർദേശം അനുസരിച്ച പ്രവർത്തകർ ശേഖരിച്ച സാധനങ്ങളാണ് കേരളത്തിലെത്തുന്നത്. ആദ്യഘട്ടമാണിത്. വീണ്ടും കൂടുതൽ ജില്ല കമ്മറ്റികൾ സാധനങ്ങൾ ശേഖരിച്ച് കേരളത്തിലെത്തിക്കും.

സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

സംസ്ഥാന സെക്രട്ടറിക്ക് കൈമാറി

സാധനങ്ങൾ ചൊവ്വാഴ്ച വൈകുന്നേരം പാർട്ടി ആസ്ഥാനമായ അണ്ണ അറിവാലയത്തിൽ നടന്ന ചടങ്ങിൽ ഡിഎംകെ കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേശന് കൈമറി. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

പരക്കെ മഴ

പരക്കെ മഴ

സംസ്ഥാനത്ത് പരക്കെ മഴ പെയ്യുകയാണ്. ബുധനാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലും പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധഭാഗങ്ങളിലും മഴ ശക്തമായി പെയ്യുന്നുണ്ട്. ശക്തമായ മഴയെ തുടർന്ന് കണ്ണൂർ ജില്ലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 48 മണിക്കൂർ കൂടി കാലവർഷം സജീവമായിരിക്കുമെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

സർക്കാർ സഹായം

സർക്കാർ സഹായം

അതേസമയം വെള്ളപ്പൊക്കത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ സർക്കാർ സഹായം ലഭിക്കും. വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം തീരുമാനിക്കുന്നതു മന്ത്രിസഭാ ഉപസമിതിയായിരിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരിയും നൽകും. കേരളത്തിലെ വെള്ളപ്പൊക്ക ബാധിതർക്ക് 10,000 രൂപ ആദ്യ സഹായമായി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ‌ പറഞ്ഞു.

cmsvideo
  എല്ലാം നഷ്ടമായിട്ടും മറ്റുള്ളവര്‍ക്ക് ആശ്വാസമാകുന്ന പെണ്‍കുട്ടി | Oneindia Malayalam
  മരണസംഖ്യ 100 ആയി

  മരണസംഖ്യ 100 ആയി

  മഴക്കെടുതിയിൽ സംസ്ഥാന്ത് മരണപ്പെട്ടവരുടെ എണ്ണം 100 ആയി. കവളപ്പാറയില്‍ നിന്ന് 2 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്ന് കവളപ്പാറയിൽ നിന്ന് ഇതുവരെ നാല് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇതോടെ കളവപ്പാറയിൽ നിന്ന് കണ്ടുകെട്ടി മൃതദേഹങ്ങളുടെ എണ്ണം 27 ആയി. ഇനി 32 പേരെ കണ്ടെത്താനുണ്ട്.

  English summary
  DMK is collecting relief materials for people hit by rain and floods in Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X