ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന് ആശുപത്രിയില്‍; ഓപ്പറേഷന് അപ്പോളോയില്‍, ആശങ്കയോടെ പ്രവര്‍ത്തകര്‍
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന് ആശുപത്രിയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹത്തെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 65കാരനായ സ്റ്റാലിന് അര്‍ധരാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. അടുത്തിടെയാണ് സ്റ്റാലിന് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്.
ആശുപത്രിയിലായ വിവരം അറിഞ്ഞതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ ആശങ്കയിലായിട്ടുണ്ട്. പലരും ആശുപത്രിക്ക് പുറത്ത് എത്തി. ആശങ്കപ്പെടേണ്ടതില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഡിഎംകെ നേതാക്കളും പ്രവര്‍ത്തകരോട് ആശ്വാസ വാക്കുകള്‍ പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

മൈനര്‍ ശസ്ത്രക്രിയ
മൈനര്‍ ശസ്ത്രക്രിയക്ക് വേണ്ടിയാണ് സ്റ്റാലിന് ആശുപത്രിയിലെത്തിയതെന്ന് അധികൃതര്‍ പറയുന്നു. അര്‍ധരാത്രി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. പിന്നീടാണ് അപ്പോളോയില്‍ എത്തിച്ചത്. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ചു. ആശങ്കപ്പെടാനില്ലെന്ന് അവര്‍ അറിയിച്ചു.

വലതു തുടയില്‍ മുഴ
വലതു തുടയില്‍ മുഴയുണ്ട്. കാലില്‍ നീര് കെട്ടിയതാണ് പ്രശ്നം. ഈ മുഴ എടുത്തു മാറ്റാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ വേണ്ടി വന്നത്. അദ്ദേഹത്തിന് മറ്റു ആരോഗ്യ പ്രസ്നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ ആശങ്കയിലായിട്ടുണ്ട്. അവര്‍ ആശുപത്രിക്ക് മുന്നിലെത്തി. നേതാക്കള്‍ അവരെ ആശ്വസിപ്പിച്ചു.

പാര്‍ട്ടി വിശദീകരണം
ആശങ്കപ്പെടാനില്ലെന്ന് ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിആര്‍ ബാലു പറഞ്ഞു. വീട്ടില്‍വച്ച് രാത്രി 11.45നാണ് സ്റ്റാലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. വേഗത്തില്‍ അപ്പോളോയില്‍ എത്തിച്ചു. ഭയപ്പെടാന്‍ ഒന്നുമില്ല. പതിവായി ചെയ്യേണ്ട വൈദ്യപരിശോധന പാര്‍ട്ടി തിരക്കു കാരണം സ്റ്റാലിന് നടത്തിയിരുന്നില്ലെന്നു ബാലു അറിയിച്ചു.

വിശ്രമം നിര്‍ദേശിച്ചു
കഴിഞ്ഞ രണ്ടു മാസമായി വൈദ്യ പരിശോധന നടത്തിയിട്ട്. പാര്‍ട്ടിയിലെ ചില മാറ്റങ്ങളും തിരക്കുകളും കാരണം ആശുപത്രിയില്‍ പോകാന്‍ സാധിച്ചിരുന്നില്ല. വിദഗ്ധ ഡോക്ടര്‍മാര്‍ സ്റ്റാലിനെ പരിശോധിച്ചു. യാതൊരു കുഴപ്പവുമില്ല. രണ്ടുദിവസം വിശ്രമിച്ചാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും ബാലു വിശദീകരിച്ചു.

സ്റ്റാലിന് വൃക്ക തകരാറെന്ന് പ്രചാരണം
സ്റ്റാലിന് വൃക്ക തകരാണ്ടെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നത്. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും പ്രചാരണമുണ്ടായി. ഇതാണ് പ്രവര്‍ത്തകര്‍ ആശങ്കയിലാകാന്‍ കാരണം. കഴിഞ്ഞ മാസം 28നാണ് സ്റ്റാലിന് ഡിഎംകെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. പിതാവ് കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു ഇത്. ഓഗസ്റ്റ് ഏഴിനാണ് കരുണാനിധി അന്തരിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications