കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓക്സിജന്‍ കൊണ്ടുപോവുന്ന വാഹനം ഒരിടത്തും തടയരുത്: മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഒക്സിജന്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ സംസ്ഥാന അതിര്‍ത്തികള്‍ ഉള്‍പ്പടെ ഒരിടത്തും തടയരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയിലാണ് മന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള ഓക്സിജന്‍ ഉത്പാദത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ. ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി ആവശ്യപ്പെട്ടു.

മെഡിക്കല്‍ ഓക്സിജന്റെ സുഗമമായ നീക്കത്തിന് എല്ലാവരും സൗകര്യം ഒരുക്കണം. ഇങ്ങനെയുള്ള ഓക്സിജൻ വിതരണ വാഹനങ്ങൾക്ക് ഏതു സമയത്തും സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കാം. ഇക്കാര്യത്തില്‍ ഒരു നിയന്ത്രണവും ഓക്സിജന്‍ വാഹനങ്ങള്‍ക്ക് ബാധകമാവില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

 oxygen-cylinders-

Recommended Video

cmsvideo
കോവിഡ് വ്യാപനം; സുപ്രീം കോടതി ഇന്നുമുതല്‍ അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ മാത്രം പരിഗണിക്കും

ദില്ലിയിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹരിയാനയിലെ പാനിപത്തിൽ 260 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട് ഇതില്‍ 140 മെട്രിക് ടൺ ഓക്സിജൻ ദില്ലിക്ക് അനുവദിച്ചതായി ഹരിയാന മുഖ്യമന്ത്രി എംഎല്‍ ഖട്ടറും വ്യക്തമാക്കി. ഓക്സിജന്‍ വിതരണത്തില്‍ ചില തടസ്സങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് എന്നെ സമീപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന പ്രശ്നം പരിഹരിച്ചതായും ഖട്ടര്‍ വിശദമാക്കി.

ബംഗാള്‍ തെരഞ്ഞെടുപ്പ് ആറാംഘട്ട പോളിംഗ് തുടരുന്നു, ചിത്രങ്ങള്‍ കാണാം

രാജ്യത്ത് കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ വിഷയത്തില്‍ സുപ്രീം കോടതി നേരത്തെ സ്വമേധയാ കേസെടുത്ത് കേന്ദ്രത്തിന് നോട്ടീസ് അയച്ചിരുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. രാജ്യത്തെ കൊവിഡ് പ്രതിരോധ നപടികള്‍ സംബന്ധിച്ച പദ്ധതി കോടതിയെ അറിയിക്കണമെന്നാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഓക്സിജൻ, അവശ്യ മരുന്നുകൾ തുടങ്ങിയവയുടെ വിതരണം, വാക്സിനേഷന്‍ ക്രമീകരണം, ലോക് ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി കേസെടുത്തത്.

നടി അമിറ ദസ്തറിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
Do not block medical oxygen-carrying vehicle anywhere: mha issues a guideline
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X