കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാർട്ടികൾക്ക് 'മുട്ടൻ പണി'; 2000ൽ കൂടുതൽ സംഭാവന നൽകരുത്, കർശന നിർദേശം!

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയ പാർട്ടികൾക്ക് ആദായ നികുതി നൽകിയത് 'മുട്ടൻ പണി'. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ഇനി മുതൽ കണക്കിൽ പെടാത്ത പണം കൈക്കലാക്കാൻ‌ രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കില്ല. തിരഞ്ഞെടുപ്പ കാലത്തെ് പാര്‍ട്ടിഫണ്ട് എന്ന വ്യാജേന കണക്കില്ലാത്ത പണം എത്തുന്നത് തടയാന്‍ ,പണകൈമാറ്റം നടത്തേണ്ടത് ഇലക്ടറല്‍ ബോണ്ട് മാതൃകയില്‍ എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളിലൂടെയായിരിക്കണമെന്ന് വര്‍ഷാരാംഭത്തില്‍ ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.

2000 രൂപയിൽ കൂടതൽ സംഭവാനകൾ രാഷ്ട്രീയ പാർട്ടികൾ വാങ്ങരുതെന്നും നേരത്തെ ആദായ നികുതി ഉത്തരവിറക്കിയിരുന്നു. എന്നാൽ അതിനു ശേഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനധികൃതമായി സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

എന്താണ് ഇലക്ടറൽ ബോണ്ടുകൾ?

ഔദ്യോഗികമായി പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ജനുവരി,ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ 10 ദിവസം തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ അയക്കാം.

പ്രത്യേക പരിപാടിക്ക് രണ്ട് ലക്ഷം

പ്രത്യേക പരിപാടിക്ക് രണ്ട് ലക്ഷം

അതുമാത്രവുമല്ല പ്രത്യേക പരിപാടികള്‍ക്കുവേണ്ടി രണ്ട് ലക്ഷം രൂപയിലധികം പണം ഒരു ദിവസംതന്നെ ഒരാളില്‍ നിന്ന് കൈപറ്റരുതെന്നും ആദായ നികുതിവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. നേരത്തെ ആധായ നികുതി നടപ്പാക്കിയ ഉത്തരവ് രാഷ്ട്രീയ പാർട്ടികൾ പാലിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് വീണ്ടും കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ബജറ്റ് അവതരണത്തിൽ

കഴിഞ്ഞ ബജറ്റ് അവതരണത്തിൽ

കഴിഞ്ഞ ബജറ്റ് അവതരണത്തിലായിരുന്നു ഒൻപതു മാസങ്ങൾക്കു മുൻപ് ബജറ്റ് അവതരണത്തിലാണ് അരുൺ ജയ്റ്റ്ലി ഇലക്ടറൽ ബോണ്ടുകളുടെ കാര്യം അവതരിപ്പിച്ചത്‌. ബാങ്കുകളാണ് ഇലക്ടറൽ ബോണ്ടുകൾ പുറത്തിറക്കുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആർബിഐക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഒന്നുമറിയില്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മുമ്പ് മറുപടി നൽകിയിരുന്നു.

ആർക്ക് നൽകുന്നുവെന്ന് വ്യക്തമാക്കേണ്ടതില്ല

ആർക്ക് നൽകുന്നുവെന്ന് വ്യക്തമാക്കേണ്ടതില്ല

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ ശേഖരിച്ചാല്‍ മതിയാകും. പണം ആര്‍ക്ക് നല്‍കുന്നുവെന്ന് ബോണ്ടില്‍ വ്യക്തമാക്കേണ്ടതില്ല. എന്നാല്‍ കെ വൈ സിയില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കേണ്ടി വരും.

ആദായ നികുതി റിട്ടേണ്‍

ആദായ നികുതി റിട്ടേണ്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഷംതോറും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാറുണ്ട്. മിക്ക പാര്‍ട്ടികളും കിട്ടിയതില്‍ കൂടുതല്‍ തുകയും അജ്ഞാതര്‍ നല്‍കിയ 20,000ത്തില്‍ താഴെയാണ് എന്നാണ് അവശ്യപ്പെടാറ്. ഇതുകൊണ്ടാണ് അജ്ഞാതര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയിലധികം സംഭാവന നല്‍കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടത്.

നികുതി ഈടാക്കും

നികുതി ഈടാക്കും

എസ്ബിഐ ശാഖകളില്‍ അയക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ക്ക് ഒരു ബോണ്ടിന് 15 ദിവസം മാത്രമെ മൂല്യമുണ്ടാകുകയുള്ളു. പരിധിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ നിന്ന് നികുതി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.

English summary
The Income Tax Department today cautioned people against indulging in illegal cash transactions including donating more than Rs 2000 to political parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X