കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 വര്‍ഷം കൊണ്ട് റെക്കോഡ് യാത്രകള്‍; നരേന്ദ്ര മോദി എത്ര രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്നറിയാമോ?

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബര്‍ 17 ന് തന്റെ 72-ാം ജന്മദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി പദത്തില്‍ തന്റെ എട്ടാമത്തെ വര്‍ഷമാണ് നരേന്ദ്ര മോദി പിന്നിടുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ തവണ പരിഹസിക്കപ്പെട്ടത് അദ്ദേഹത്തിന്റെ വിദേശ യാത്രയുടെ പേരിലായിരുന്നു.

എന്നാല്‍ 8 വര്‍ഷത്തെ ഭരണകാലത്ത് ഉടനീളം ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമാകാന്‍ മോദിക്ക് ഈ യാത്രകള്‍ സഹായിച്ചു എന്ന് നിസംശയം പറയാം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ, ലോകമെമ്പാടുമുള്ള 60-ലധികം രാജ്യങ്ങളിലായി 110 തവണയാണ് നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയത്. ആ സന്ദര്‍ശനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1

തന്റെ രണ്ടാം ടേമില്‍ രണ്ട് വര്‍ഷം ശേഷിക്കെ, പ്രധാനമന്ത്രിയായി മോദി ഇതിനകം 117 തവണ വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി സ്ഥാനത്തെ തന്റെ രണ്ട് ടേമിലും കൂടി ആകെ 73 സന്ദര്‍ശനങ്ങള്‍ ആണ് നടത്തിയത്. ഏറ്റവും കൂടുതല്‍ തവണ മോദി സന്ദര്‍ശിച്ച രാജ്യം അമേരിക്കയാണ്.

'ആ ഭയമില്ലായ്മ, എന്റെ ക്യാപ്റ്റൻ'.. ഒടുക്കം അമരീന്ദർ ബിജെപിയിൽ; രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിൽ'ആ ഭയമില്ലായ്മ, എന്റെ ക്യാപ്റ്റൻ'.. ഒടുക്കം അമരീന്ദർ ബിജെപിയിൽ; രാഹുല്‍ മാങ്കൂട്ടത്തില്‍ എയറിൽ

2

ഏഴ് തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തിയത്. ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ, ചൈന എന്നിവിടങ്ങളില്‍ 5 തവണ വീതം പ്രധാനമന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. 2014 ല്‍ അധികാരമേറ്റ മോദിക്ക് 2015 ലാണ് വിദേശയാത്രകളില്‍ ഏറ്റവും തിരക്കേറിയ വര്‍ഷമായത്. ഈ കാലയളവില്‍ 28 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്.

മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബിജെപിമോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബിജെപി

3

2018ലും പ്രധാനമന്ത്രി മോദി 20 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. 2019 ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന വര്‍ഷമായിരുന്നതിനാല്‍ ആ വര്‍ഷം സന്ദര്‍ശനങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞു. കൊവിഡ് മഹാമാരി സമയത്ത് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ ഗണ്യമായി കുറഞ്ഞു. 2020 മുതല്‍ പ്രധാനമന്ത്രി മോദി ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ<br />'ലോകം മുഴുവന്‍ പുരുഷാധിപത്യമുണ്ട്.. പക്ഷെ അമ്മയിലില്ല... ഉദാഹരണം ശ്വേത മേനോന്‍'; അന്‍സിബ

5

2020 ല്‍ ലോകത്തിന്റെ ഭൂരിഭാഗവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ പ്രധാനമന്ത്രി മോദി ഒരു രാജ്യം പോലും സന്ദര്‍ശിച്ചിരുന്നില്ല. ടെക്സാസിലെ ഹൂസ്റ്റണില്‍ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്യുന്നത് മുതല്‍ ബ്രിട്ടനിലെയും ഓസ്ട്രേലിയയിലെയും നിറഞ്ഞ പാര്‍ലമെന്റുകളെ അഭിസംബോധന ചെയ്യുന്നത് വരെ, മോദി തന്റെ സന്ദര്‍ശനങ്ങളില്‍ നിരവധി ഐതിഹാസിക നിമിഷങ്ങള്‍ സൃഷ്ടിച്ചു.

6

കാബൂളില്‍ നിന്ന് മടങ്ങിയെത്തിയ പ്രധാനമന്ത്രി മോദി അപ്രതീക്ഷിതമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചതാണ് വേറിട്ട മറ്റൊരു സന്ദര്‍ശനം. എന്നിരുന്നാലും, അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളുടെ പേരില്‍ ബന്ധം വഷളായതിനാല്‍ 2015 മുതല്‍ പ്രധാനമന്ത്രി മോദി അയല്‍ രാജ്യം സന്ദര്‍ശിച്ചിട്ടില്ല.

English summary
do you know how many time Prime Minister Narendra Modi visit foreign nations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X