രണ്ടാം ദൗത്യത്തേക്കാള്‍ കൂടുതലോ കുറവോ..? ചന്ദ്രയാന്‍-3 നായി ഐഎസ്ആര്‍ഒ ചിലവഴിച്ച തുക എത്രയെന്നറിയമോ?
ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പുറപ്പാടിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് ചന്ദ്രോപരിതലത്തിന്റെ തൊട്ടടുത്ത് നിന്നുള്ള ചിത്രങ്ങള്‍ ചന്ദ്രയാന്‍-3 പകര്‍ത്തിയിരുന്നു. ഇത് ഐ എസ് ആര്‍ ഒ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. വരുംകാല ചാന്ദ്രദൗത്യങ്ങള്‍ക്ക് ഏറെ ഗുണപരമാകുന്ന ചിത്രങ്ങളായിരുന്നു ചന്ദ്രയാന്‍ പകര്‍ത്തിയിരുന്നത്.
ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ മൊഡ്യൂളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളുടെ ലെന്‍സിലൂടെ പകര്‍ത്തിയ ചിത്രങ്ങള്‍ ചന്ദ്രന്റെ ദുര്‍ഘടമായ ഭൂപ്രകൃതിയെ ആണ് അനാവരണം ചെയ്യുന്നത്. ചിത്രത്തില്‍ 'ഫാബ്രി', 'ജിയോര്‍ഡാനോ ബ്രൂണോ', 'ഹാര്‍ഖെബി ജെ' എന്നീ ഗര്‍ത്തങ്ങളും കാണിക്കുന്നുണ്ട്. ഓഗസ്റ്റ് 15-ന് ആണ് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറ ഈ ദൃശ്യങ്ങള്‍ വിദഗ്ധമായി പകര്‍ത്തിയത് എന്നാണ് ഐ എസ് ആര്‍ ഒ പറയുന്നത്.

ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യും. എന്നാണ് ഐ എസ് ആര്‍ ഒ അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ഇത്. ഐ എസ് ആര്‍ ഒയുടെ കണക്ക് അനുസരിച്ച് ഏകദേശം 615 കോടി രൂപ ചെലവഴിച്ചാണ് ചാന്ദ്രയാന്‍-3 ഒരുക്കിയിരിക്കുന്നത്. ലാന്‍ഡര്‍ റോവറിനും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിനും ഏകദേശം 250 കോടി രൂപ ചെലവ് വന്നിട്ടുണ്ട്.
വിക്ഷേപണ സേവനത്തിന് ഏകദേശം 365 കോടി രൂപയും ചെലവ് വരുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞത്. താരതമ്യേന, മുന്‍ ചന്ദ്രയാന്‍ ദൗത്യങ്ങളേക്കാള്‍ ചിലവ് കുറവാണ് ചന്ദ്രയാന്‍ 3 ന്റേത്. 2008 ഒക്ടോബറിലെ ചന്ദ്രയാന്‍-1 ദൗത്യത്തിന്റെ ചെലവ് 386 കോടി രൂപയായിരുന്നു. ഇതിന് ശേഷം ചന്ദ്രയാന്‍-2 ന് 978 കോടി രൂപ ചിലവ് വന്നു. എന്നാല്‍ ഇത് ഭാഗിക വിജയമായി അവസാനിച്ചു.
ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍, നാവിഗേഷന്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് നെറ്റ്വര്‍ക്ക് എന്നിവയ്ക്കായി 603 കോടി രൂപയും ബഹിരാകാശ പേടകത്തെ വഹിച്ച ജി എസ് എല്‍ എല്‍ വിക്ക് 375 കോടി രൂപയും ചെലവായി. ചന്ദ്രയാന്‍-2 ന് അപേക്ഷിച്ച് ചന്ദ്രയാന്‍-3 ന് ചെലവ് കുറവായിരുന്നു. അതേസമയം ഇന്ത്യയുടെ ഏറ്റവും സങ്കീര്‍ണമായ ഈ ചാന്ദ്ര ദൗത്യം വിജയകരമായാല്‍ ത്വരിതഗതിയില്‍ വളരുന്ന രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും നിര്‍ണായക സംഭാവന നല്‍കാന്‍ സാധിക്കും എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications