ഒമൈക്രോൺ: രോഗം ഭേദമായ ഡോക്ടർക്ക് വീണ്ടും പോസീറ്റിവ്; ബെംഗളൂരുവിലാണ് സംഭവം
ബെംഗളൂരു: ഒമൈക്രോൺ റിപ്പോർട്ട് ചെയ്ത ഡോക്ടർക്ക് രോഗം ഭേദമായിട്ടും വീണ്ടും സ്ഥീരികരിച്ചു. ബാംഗ്ലൂരിൽ നിന്നുള്ള ഡോക്ടർക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. 46 വയസ്സുള്ള ഡോക്ടർ വിദേശസന്ദർശനം നടത്തിയിട്ടില്ലെന്നാണ് വിവരം. ബെംഗളൂരുവിൽ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ ആളാണ് ഇദ്ദേഹം. ഇയാൾക്കൊപ്പം രോഗം സ്ഥിരീകരിച്ച സൗത്ത് ആഫ്രിക്കൻ പൗരനെ നിരീക്ഷണത്തിലാക്കിയിട്ടുള്ളതായി അധികൃതർ പറഞ്ഞു.
ഇക്കഴിഞ്ഞ നവംബർ 21ന് പനിയും ശരീരവേദനയും അനുഭവപ്പെട്ട 46 വയസ്സുകാരനായ ഡോക്ടർ 22 ന് രോഗം സ്ഥീരികരിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. രോഗം സ്ഥീരികരിച്ച ഇദ്ദേഹം ഡോക്ടർമാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിൽ രോഗബാധിതനൊപ്പം പങ്കെടുത്തവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അധികൃതർ പറഞ്ഞു. 60 ഓളം മെഡിക്കൽ രംഗത്തെ വിദഗ്ധർ പങ്കെടുത്ത അന്താരാഷ്ട്ര ഹൃദ്രോഗ സമ്മേളനത്തിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥീരികരിച്ചിരുന്നു.

അതിനിടെ, രോഗം സ്ഥീരികരിച്ച 66കാരനായ ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 20ന് ബെംഗളൂരുവിലെത്തിയിരുന്നു. ഇതാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കേസ്.ഇതിൽ 24 പേരെ പ്രാഥമിക നിരീക്ഷണത്തിലാക്കുകയും 240 പേരെ ക്വാറൻ്റീനിൽപ്രവേശിപ്പിക്കുകമായിരുന്നു.ഇവർക്ക് ആർക്കും തന്നെ രോഗം സ്ഥീരികരിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നില്ല.
നുണക്കുഴിയില്‍ വിരല്‍ വെച്ച് അശ്വതി, കാണാന്‍ തന്നെ എന്തൊരഴക്, വൈറലായി ചിത്രങ്ങള്‍
അതേസമയം, ഗുജറാത്തിൽ നിന്നുള്ള ദക്ഷിണാഫ്രിക്കൻ പൗരൻ ക്വാറൻ്റൈൻ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബംഗളുരുവിൽ രോഗം സ്ഥിരീകരിച്ച ഡോക്ടർക്ക് വീണ്ടും ഒമൈക്രോൺ വന്നതോടെ വാക്സിനെ പോലും മറികടക്കാനുള്ള വൈറസിൻ്റെ ശേഷി ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നു.












Click it and Unblock the Notifications