കാമുകിക്ക് രഹസ്യബന്ധമെന്ന് സംശയം... കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു, ഡോക്ടര്‍ അറസ്റ്റില്‍

  • Posted By: Desk
Subscribe to Oneindia Malayalam

ജംഷഡ്പൂര്‍: കാമുകിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി റെയില്‍വേ സ്റ്റേഷനു സമീപത്ത് ഉപേക്ഷിച്ച സംഭവത്തില്‍ കാമുകനായ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്ത സ്വദേശിയായ മിര്‍സ റഫീഖുല്‍ ഹഖിനെയാണ് പോലീസ് പിടികൂടിയത്. 30കാരിയായ ഛായാനിക കുമാരിയാണ് കൊല ചെയ്യപ്പെട്ടത്. ജാര്‍ഖണ്ഡിലെ ബിസ്താപൂരിലുള്ള ഹോട്ടല്‍ ജിഞ്ചറില്‍ വച്ചായിരുന്നു കൊലപാതകം നടന്നത്.

ട്രോളി ബാഗില്‍ ഉപേക്ഷിച്ചു

ട്രോളി ബാഗില്‍ ഉപേക്ഷിച്ചു

ഛായാനികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ട്രോളി ബാഗിലാക്കി മിര്‍സ ടാറ്റാനഗര്‍ റെയില്‍ സ്‌റ്റേഷനു പുറത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്റ്റീല്‍ ചെയിന്‍ കൊണ്ടു ഛായാനികയുടെ കഴുത്തില്‍ വരിഞ്ഞു മുറുക്കിയാണ് മിര്‍സ കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.

പ്രതിയെ കുടുക്കിയത്

പ്രതിയെ കുടുക്കിയത്

ഛായാനികയുടെ മൃതശരീരം കാണപ്പെട്ട ട്രോളി ബാഗിനുള്ളില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡാണ് മിര്‍സയെ പിടികൂടാന്‍ പോലീലിനെ സ്ഹായിച്ചത്. തുടര്‍ന്ന് പോലീസ് ഹോട്ടലുകളില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭിച്ചത്.

സിസിടിവി പരിശോധിച്ചു

സിസിടിവി പരിശോധിച്ചു

മിര്‍സയും ഛായാനികയും ഒരുമിച്ചാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞിരുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രതിയെ ഉറപ്പിക്കുന്നതിനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

അടുപ്പത്തിലായിരുന്നു

അടുപ്പത്തിലായിരുന്നു

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാപ്രോസ്‌പോകിപ്പ് സര്‍ജറി (ഐഎല്‍സ്) ജോലി ചെയ്യുമ്പോഴാണ് മിര്‍സയും ഛായാനികയും അടുപ്പത്തിലാവുന്നത്. ഒക്ടോബര്‍ 31നാണ് ഹോട്ടലില്‍ മിര്‍സ മുറിയെടുക്കുന്നത്. എല്ലാ ദിവസവും ഛായാനിക ഇവിടെയെത്തി മിര്‍സയെ കാണാറുണ്ടായിരുന്നു.

കൊലയ്ക്കു കാരണം

കൊലയ്ക്കു കാരണം

കൊലപാതകം നടന്ന ദിവസം മിര്‍സയും ഛായാനികയും തമ്മില്‍ തര്‍ക്കം നടന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഛായാനികയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന മിര്‍സയുടെ സംശയമായിരുന്നു തര്‍ക്കത്തിനു കാരണം. തുടര്‍ന്നാണ് മാല കൊണ്ട് ഛായാനികയുടെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്.

പുതിയ ബാഗ് വാങ്ങിച്ചു

പുതിയ ബാഗ് വാങ്ങിച്ചു

ഛായാനികയെ കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ റൂമില്‍ നിന്നു പുറത്തുപോയ മിര്‍സ പുതിയ ട്രോളി ബാഗ് വാങ്ങിച്ചുകൊണ്ടുവന്നു. തുടര്‍ന്ന് ഛായാനികയുടെ മൃതദേഹം ബാഗിലാക്കുകയായിരുന്നു. ബാഗ് ഓട്ടോറിക്ഷയില്‍ കയറ്റിയ ശേഷം ടാറ്റാനഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയ ഇയാള്‍ ആരും കാണാതെ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

English summary
Kolkata doctor throttles girlfriend to death in Jamshedpur hotel, arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്