കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള ബ്ലാക് ഫംഗസ്, നീക്കിയത് തലച്ചോറില്‍ നിന്ന്, ബീഹാറിലെ പട്‌നയില്‍

Google Oneindia Malayalam News

പട്‌ന: ബീഹാറില്‍ ഡോക്ടര്‍മാരെ പോലും അമ്പരിപ്പിച്ച് ബ്ലാക് ഫംഗസ്. ഒരു രോഗിയുടെ തലയില്‍ നിന്ന് നീക്കം ചെയ്തത് ക്രിക്കറ്റ് പന്തിന്റെ വലിപ്പമുള്ള മ്യൂക്കോര്‍മൈക്കോസിസാണ്. ബീഹാറിന്റെ തലസ്ഥാന നഗരിയായ പട്‌നയിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സയന്‍സിലാണ് ഇത്രയും വലിയ ബ്ലാക് ഫംഗസ് കണ്ടെത്തിയത്. ഇത് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു. ഡോ. ബ്രജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ ബ്ലാക് ഫംഗസ് നീക്കം ചെയ്തത്.

1

മൂന്ന് മണിക്കൂറോളം ശസ്ത്രക്രിയക്കായി വേണ്ടി വന്നു. ജമൂയിയില്‍ നിന്നുള്ള അനില്‍ കുമാറിന്റെ തലച്ചോറില്‍ നിന്ന് മ്യൂക്കോര്‍മൈക്കോസിസ് നീക്കം ചെയ്തത്. നേരത്ത കൊവിഡ് മുക്തനായിരുന്നു അനില്‍ കുമാര്‍. എന്നാല്‍ തലച്ചുറ്റല്‍ ഉണ്ടെന്ന് പറഞ്ഞാണ് അനില്‍ ചികിത്സയ്ക്കായി വന്നത്. ഇതേ തുടര്‍ന്ന് ഐജിഐഎംഎസ്സിലേക്ക് അദ്ദേഹത്തെ റഫര്‍ ചെയ്യുകയായിരുന്നുവെന്നും ഡോ മനീഷ് മണ്ഡല്‍ പറഞ്ഞു. തുടര്‍ന്നാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്. അനിലിന്റെ മൂക്കിലൂടെ ഈ ഫംഗസ് തലച്ചോറിലെത്തിയത്.

അതേസമയം മസ്തിഷ്‌കത്തിലെത്തിയത് കൊണ്ട് മാത്രമാണ് ശസ്ത്രക്രിയ ചെയ്യുമ്പോള്‍ മറ്റ് അവയങ്ങള്‍ക്കൊന്നും പ്രശ്‌നമില്ലാതിരുന്നത്. കണ്ണുകളിലേക്ക് പടര്‍ന്നിരുന്നെങ്കില്‍, ഇയാള്‍ക്ക് കാഴ്ച്ച നഷ്ടമാകുമായിരുന്നു. അതില്ലാത്തത് കൊണ്ട് ശസ്ത്രക്രിയ യാതൊരു പ്രശ്‌നവും ഇല്ലാതെ പൂര്‍ത്തിയാക്കാനായെന്ന് മനീഷ് മണ്ഡല്‍ പറഞ്ഞു. സാധാരണ ഇത്തരം ബ്ലാക് ഫംഗസ് രോഗങ്ങള്‍ തലച്ചോറില്‍ കാണപ്പെടാറില്ല. ഈ രോഗലക്ഷണവുമായി ഒരു രോഗിയെത്തുന്നതും ആദ്യമായിട്ടാണ്.

തീരസേനാ കപ്പല്‍ സജാഗ് ഗുജറാത്തിലെ പോര്‍ബന്ദറില്‍ നീറ്റിലിറക്കിയപ്പോള്‍- ചിത്രങ്ങള്‍ കാണാം

ഇയാളുടെ മസ്തിഷ്‌കത്തില്‍ ആകെ ഈ വൈറസ് പടര്‍ന്നിരുന്നു. അത് ക്രിക്കറ്റ് പന്തിനേക്കാള്‍ വലുപ്പമുള്ളതായിരുന്നു. മൂന്ന് മണിക്കൂറോളം ഈ സര്‍ജറിക്കായി എടുത്തു. ഇയാളുടെ കണ്ണിലേക്ക് ഇത് പടരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ ഇയാളെ ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷിച്ച് വരികയാണ്. സാധാരണ അര്‍ബുദ രോഗികളെയും എച്ച്‌ഐവി രോഗികളെയും പ്രമേഹ രോഗികളെയുമാണ് ബ്ലാക് ഫംഗസ് ബാധിക്കുക. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് ഈ രോഗം വരികയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം; രമ്യയുടെ ഫൊട്ടോഷൂട്ട് വൈറലാകുന്നു

Recommended Video

cmsvideo
കേരളത്തിലും പിടിമുറുക്കി ബ്ലാക്ക് ഫംഗസ് ഭീതി | Oneindia Malayalam

English summary
doctors in patna remove cricket ball sized black fungus from brain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X