കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിസേറിയന്‍ കഴിഞ്ഞു; ഡോക്ടര്‍ തൂവാല വയറ്റില്‍ വെച്ച് 'മറന്നു'!

Google Oneindia Malayalam News

ദില്ലി: പ്രസവിക്കാന്‍ വന്ന സ്ത്രീയുടെ വയറ്റില്‍ ഡോക്ടര്‍മാര്‍ തൂവാല മറന്നുവെക്കുക. ആറ് മാസക്കാലം മുലയൂട്ടാനാകാതെയും, വേദന സഹിച്ചും അമ്മയും കുട്ടിയും ആശുപത്രികള്‍ തോറും കയറിയിറങ്ങേണ്ടി വരിക. കഥ കേള്‍ക്കുന്നത് പോലെ തോന്നും നോയിഡ സ്വദേശിയായ നമ്രതയുടെ അനുഭവം കേട്ടാല്‍.

കഴിഞ്ഞ ഡിസംബര്‍ 22 നാണ് നോയിഡയിലെ പ്രശസ്തമായ ആശുപത്രിയില്‍ നമ്രതയെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കൃത്യമായി പറഞ്ഞാല്‍ 2013 ഡിസബര്‍ 22 ന്. സിസേറിയനിലൂടെയായിരുന്നു ഡോക്ടര്‍മാര്‍ കുഞ്ഞിനെ പുറത്തെടുത്തത്. ആണ്‍കുട്ടിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, ഡിസംബര്‍ 26 ന് നമ്രതയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

doctor

എന്നാല്‍ വീട്ടിലെത്തിയ നമ്രതയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ കഴിഞ്ഞില്ല. കടുത്ത വേദനയും അനുഭവപ്പെട്ടു. സിസേറിയന്‍ ചെയ്തതിന്റെ വേദനയാണ് എന്ന് കരുതി ആദ്യമൊക്കെ സംഭവം അവഗണിച്ചു. എന്നാല്‍ വേദന കലശലായതോടെ ഇവര്‍ വീണ്ടും ആശുപത്രിയിലെത്തി. നമ്രതയെ പരിശോധിക്കുന്നതിന് പകരം വേറെ വേറെ ഡോക്ടര്‍മാരുടെ അടുത്തേക്ക് തങ്ങളെ അയക്കുകയായിരുന്നു എന്ന് നമ്രതയുടെ സഹോദരന്‍ പറഞ്ഞു.

ഏതാണ്ട് ആറ് മാസത്തിന് ശേഷം ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നമ്രതയുടെ വയറ്റില്‍ വലിയൊരു തൂവാല കണ്ടെത്തിയത്. സിസേറിയന്‍ നടത്തിയ ഡോക്ടര്‍മാരുടെ സംഘം തൂവാല നമ്രതയുടെ വയറ്റില്‍ മറന്നുവെക്കുകയായിരുന്നു എന്ന് നമ്രതയുടെ സഹോദരന്‍ അഭിഷേക് ഭാര്‍ഗവ് പറഞ്ഞു.

സാകേത് പോലീസ് സ്‌റ്റേഷനില്‍ നമ്രതയുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഒരു പിഴവ് സംഭവിക്കില്ല എന്നാണ് നമ്രത പ്രസവിച്ച ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

English summary
Doctors leave a hand towel inside woman after ceasarian.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X