കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എച്ച്‌ഐവി ബാധിതരുടെ അവയവങ്ങള്‍ മാറ്റിവെച്ചു

Google Oneindia Malayalam News

വാഷിങ്ടണ്‍: യുഎസില്‍ ആദ്യമായി എച്ച്‌ഐവി പോസിറ്റീവ് ദാതാവിന്റെ അവയവങ്ങള്‍ എച്ച്‌ഐവി പോസിറ്റീസ് സ്വീകര്‍ത്താക്കളില്‍ വിജയകരമായി മാറ്റിവെച്ചു. കരളിനും വൃക്കയ്ക്കും കേടുപാടുകള്‍ സമ്മാനിച്ച് രണ്ട് പേരിലാണ് മാറ്റിവെക്കല്‍ വിജയകരമായി പരീക്ഷിച്ചത്.

പുതിയ നേട്ടം എച്ച്‌ഐവി വൈറസ് ബാധിതരുടെ ഹൃദയത്തിനോ കരളിനോ കുഴപ്പമുണ്ടായാല്‍ അവരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരില്ലെന്ന ശുഭസൂചനയാണ് നല്‍കുന്നത്. ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍. ദക്ഷിണാഫ്രിക്കയില്‍ നേരത്തെ തന്നെ എച്ച്‌ഐവി പോസിറ്റാവായ ആളുകളുടെ വൃക്കകള്‍ മാറ്റിവെക്കാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കരള്‍ മാറ്റിവെക്കുന്നത് ഇത് ആദ്യമായാണ്.

HIV

അവയവം മാറ്റി വെച്ച് രണ്ടുപോരും സുഖം പ്രാപിച്ചു വരികയാണെന്ന അധികൃതര്‍ പറഞ്ഞു. സാധാരണയായി എച്ച്‌ഐവി ബാധിതരായവരുടെ അവയവങ്ങള്‍ വെറുതെ കളയുകയാണ് പതിവ്. ഈയൊരു മാറ്റം ജീവിക്കാന്‍ പുതിയ ഒരു അവസരം കൊടുക്കുകയാണെന്ന് നൂറുകണക്കിന് എയ്ഡ്‌സ് ബാധിതര്‍ക്ക് ഗുണകരമാകുന്ന പുതിയ മാറ്റത്തിന് എതിരെ 25 വര്‍ഷമായി നിലനിന്നിരുന്ന നിരോധനം മാറ്റാനായി പ്രവര്‍ത്തിച്ച ഡോക്ടര്‍ ഡോറി സെഗേവ് പറയുന്നു.

അതേസമയം ഇത് അതീവ ശ്രദ്ധയോടെവേണമെന്ന് ഡോ. ഡേവിഡ് ക്ലാസെന്‍ പറഞ്ഞു. യുണൈറ്റഡ് നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഛെയറിങ്ങിന്റെ പ്രവര്‍ത്തകനാണ് ഇദ്ദേഹം. വര്‍ഷം തോറും മുന്നൂറ് മുതല്‍ അഞ്ഞൂറ് വരെ എച്ച്‌ഐവി രോഗികള്‍ മരിക്കുന്നുണ്ട്. ഇവരുടെ അവയവങ്ങള്‍ എച്ച്‌ഐവി ബാധിതര്‍ക്ക് മാറ്റി വെക്കാനാകും.

English summary
Trailblazing liver and kidney transplants from an HIV-positive donor to HIV-positive recipients were announced Wednesday by surgeons at Johns Hopkins University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X