കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് പ്രമേയമാക്കിയൊരുക്കിയ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് പ്രമേയമാക്കി ഒരുക്കുന്ന ഒരു ചിത്രവും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കല്ലത്രേ. ബീഫ് ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. ബീഫ് പ്രമേയമാക്കി ഒരുക്കിയ ഡോക്യുമെന്ററിക്ക് പ്രദശനാനുമതി നിഷേധിച്ചിരിക്കുകയാണ്. 'കാസ്റ്റ് ഓണ്‍ ദി മെനു കാര്‍ഡ്' എന്ന ഡോക്യുമെന്ററിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രദര്‍ശ വിലക്ക് ലഭിച്ചിരിക്കുന്നത്.

ദില്ലിയില്‍ നടക്കുന്ന പന്ത്രണ്ടാമത് ജീവിക ഹ്രസ്വച്ചിത്ര ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയമാണ് പ്രദര്‍ശ അനുമതി നിഷേധിച്ചത്. 35 ഓളം ഡോക്യുമെന്ററികളാണ് ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ബീഫ് പ്രമേയമാക്കി ഹ്രസ്വച്ചിത്രം നിര്‍മ്മിച്ചത്.

bull

നല്ലൊരു മെസേജ് നല്‍കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് വിദ്യാര്‍ത്ഥികള്‍ ഇങ്ങനെയൊരു വിഷയം എടുത്തത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. നിയമങ്ങള്‍ പാലിക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

ഭക്ഷണവും ജാതിയും വിശ്വാസങ്ങളും ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്ററി നിര്‍മ്മിച്ചത്. ബീഫ് നിരോധനവും പ്രതിഷേധങ്ങളും കണക്കിലെടുത്താണ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതെന്ന് അധികൃതര്‍ പറയുന്നു.

English summary
Organisers of a documentary festival on Friday said that they are not going to screen a film on beef after they failed to get clearance from the ministry of information and broadcasting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X