കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിക്ക് സുഷമ സ്വരാജിന്റെ രൂക്ഷ വിമർശനം; ചൈനീസ് അംബാസിഡറുമായുള്ള കൂടിക്കാഴ്ച തെറ്റ്!!

  • By Akshay
Google Oneindia Malayalam News

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സിക്കിം അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളായിരിക്കെ ചൈനീസ് സ്ഥാനപതിയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ച വിവാദമായിരുന്നു. ഇതാണ് സുഷ്മ സ്വരാജിനെ ചൊടിപ്പിച്ചത്. ഇന്ത്യയുടെ നിലപാടറിയും മുമ്പേ ചൈനീസ് അംബാസിഡറുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത് തെറ്റാണെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ സാവോഹുയിയുമായി ജൂലായ് എട്ടിനാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. ഇത് ചൈനീസ് എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരമൊരു കൂടിക്കാഴ്ച നടന്നകാര്യം കോണ്‍ഗ്രസ് ആദ്യം സ്ഥിരീകരിച്ചിരുന്നില്ല.

Sushma Swaraj

പിന്നീട് കോൺഗ്രസ് നേതൃത്വം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ചൈനീസ് എംബസി ഇത് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. നിലവിലെ ഇന്ത്യ - ചൈന ബന്ധം അടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് ചൈനീസ് വെബ്സൈറ്റിൽ വെളിപ്പെടുത്തിയത്.

English summary
External Affairs Minister Sushma Swaraj on Thursday hit out at Congress Vice President Rahul Gandhi for meeting Chinese Ambassador Luo Zhaohui last month, amid the Doklam border stand off instead of trying to understand the situation from the Indian government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X