കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം; രാധേമായ്‌ക്കെതിരെ നടി പോലീസില്‍ മൊഴി നല്‍കും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവം തന്നെ ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ചെന്ന ആരോപണം ഉയര്‍ത്തിയ നടി ഡോളി ബിന്ദ്ര പോലീസില്‍ മൊഴി നല്‍കും. ചൊവ്വാഴ്ച മുംബൈയിലെ ബോറിവാലി പോലീസ് സ്‌റ്റേഷനിലെത്തിയാണ് നടി മൊഴി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. പ്രസ്തുത സ്റ്റേഷനില്‍ രാധേ മായ്‌ക്കെതിരെ നടി നേരത്തെ പരാതി നല്‍കിയിരുന്നു.

അപരിചിതരോടൊപ്പം തന്നോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് രാധേ മാ നിര്‍ബന്ധിച്ചതെന്നും എന്നാല്‍ താനതിന് വഴങ്ങിയില്ലെന്നുമാണ് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് അവര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ നടിയാണ് ഡോളി ബിന്ദ്ര.

radhe-maa-dolly-bindra

ബോളിവുഡ് സിനിമയില്‍ ഡാന്‍സ് ചെയ്ത രാധേമായുടെ മകന്‍ സ്വയം നഗ്നയായ കാര്യവും ഡോളി വെളിപ്പെടുത്തിയിരുന്നു. കൂടാതെ രാധേമായുടെ മകന്റെ ഭാര്യയെക്കുറിച്ചും മോശം അഭിപ്രായമാണ് ഡോളി പറയുന്നത്. സ്ത്രീധനക്കേസില്‍ പോലീസ് അന്വേഷണം തലവേദനയായ രാധേമായ്ക്ക് ഡോളിബിന്ദ്രയുടെ പരാതി കൂടുതല്‍ കുഴപ്പം വരുത്തിവെക്കുമെന്നുറപ്പാണ്.

മാത്രമല്ല, സണ്ണിലിയോണിന്റെ ആരാധികയാണ് താനെന്ന് ചില മാധ്യമങ്ങള്‍ പറയുന്നതിനെതിരെ രാധേ മാ എതിര്‍ത്തിരുന്നു. എന്നാല്‍, ഡോളി ബിന്ദ്രയുടെ പരാതി രാധേമായുടെ ലൈംഗിക ജീവിതം തുറന്നുകാട്ടുന്നതുകൂടിയാണ്. ദേശീയ മാധ്യമങ്ങളില്‍ രാധേമായുടെ മോശം കഥകള്‍ പരക്കാന്‍ തുടങ്ങിയതോടെ അവര്‍ക്കരികിലെത്തുന്ന പ്രമുഖ സെലിബ്രിറ്റികള്‍ പതുക്കെ പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Actress Dolly Bindra to record her statement against radhe maa before Mumbai police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X