കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മണരേഖ കടക്കരുതെന്ന് മോദി

Google Oneindia Malayalam News

ദില്ലി: ഒരു ഭാഗത്ത് സദ്ഭരണവും സുതാര്യതയും മുദ്രാവാക്യങ്ങളാക്കി മോദിയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍. മറുവശത്ത് യോഗി ആദിത്യനാഥും സാധ്വി നിരഞ്ജന്‍ ജ്യോതിയും പോലുള്ള എം പി മാരുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍. പാര്‍ട്ടിയിലെ ചില നേതാക്കളുടെ പ്രസ്താവനകള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കളഞ്ഞുകുളിക്കുന്നതായി ആരോപണമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ശ്രദ്ധിക്കാതിരിക്കാന്‍ തരമില്ല.

പ്രതിപക്ഷത്തിന് ആയുധമാക്കാന്‍ പറ്റിയ ഒരു പ്രസ്താവനയും നടത്തരുടെന്ന് ബി ജെ പി എം പിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് നരേന്ദ്ര മോദി. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. എം പിമാര്‍ ലക്ഷ്മണരേഖ കടക്കരുത്. വികസനത്തില്‍ ശ്രദ്ധിക്കുകയാണ് എം പിമാര്‍ വേണ്ടത് - മോദി പറഞ്ഞു.

narendra-modi

പാര്‍ട്ടി എം പിമാരുടെ വിവാദ പ്രസ്താവനകളോട് നരേന്ദ്ര മോദി പ്രതികരിക്കുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു. നേതാക്കളുടെ വാക്കുകളെ മോദി വിമര്‍ശിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യാത്തതാണ് ആരോപണത്തിന് വഴി വെച്ചത്. എന്നാല്‍ സ്വന്തം എം പി മാര്‍ക്ക് കൃത്യമായ സന്ദേശം നല്‍കിയിരിക്കുകയാണ് മോദി ഇപ്പോള്‍.

മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ച് ബി ജെ പി എം പി സാക്ഷി മഹാരാജ് കഴിഞ്ഞ ആഴ്ച ഒരു വിവാദത്തിന് തുടക്കമിട്ടിരുന്നു. സാക്ഷി മഹാരാജ് പിന്നീട് തിരുത്തിയെങ്കിലും സംഭവം ബി ജെ പിക്ക് ക്ഷീണമായി. ഇതുപോലെ തന്നെയായിരുന്നു ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എം പി സാധ്വി നിരഞ്ജന്‍ ജ്യോതിയുടെ രാമന്റെ മക്കള്‍ പ്രയോഗവും.

English summary
In a stern warning to party MPs, Prime Minister Narendra Modi on Tuesday told them not to make any statement which give leverage to the Opposition. Speaking at BJP parliamentary board meeting held on Tuesday morning, Prime Minister made it clear that the no party MPs should cross ‘Laxman rekha' and instead focus on development.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X