Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിന് കടുത്ത പനി: ജോലി വീട്ടില്‍

ദില്ലി: ശനിയാഴ്ച ദില്ലി മുഖ്യമന്ത്രിയായി ചുമതലയേറ്റ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ കടുത്ത പനിയെ തുടര്‍ന്ന് ഓഫീസിലേക്ക് എത്തില്ലെന്ന് ട്വിറ്ററിലൂടെ അറയിച്ചു. 102 ഡിഗ്രി പനിയുണ്ടെന്നും വയറിളക്കം കാരണം താന്‍ വിശ്രമിത്തിലാണെന്നുമാണ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഓഫീസില്‍ എത്താന്‍ കഴിയാത്തതിന്റെ വിഷമവും അദ്ദേഹം ട്വിറ്ററിലൂടെ അറയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ജലദോഷവും ചുമയും ഉണ്ടായിരുന്നു. ഇത് അവഗണിച്ചാണ് ശനിയാഴ്ച രാം ലീലമൈതാനത്തില്‍ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. പനിയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ കെജ്രിവാളിന് പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Arvind Kejriwal

അതേസമയം ദില്ലിയിലെ ജനങ്ങള്‍ക്ക് 700 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കുന്ന വിഷയത്തെ സംബന്ധിച്ച ചര്‍ച്ച ജല അതോറിറ്റി അധികൃതരുമായി കെജ്രിവാളിന്റെ വീട്ടില്‍ വച്ച് നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. കുടിവെള്ളം സൗജന്യമായി നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് (തിങ്കളാഴ്ച) ഉണ്ടാകുമെന്നാണ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നത്.

അതിനിടയില്‍ കെജ്രിവാളിനെ കാണാന്‍ നൂറുകണക്കിനാളുകള്‍ കൗശമ്പിയിലെ വീട്ടില്‍ രാവിലെ മുതല്‍ എത്തി തുടങ്ങിയിരുന്നു. കെജ്രിവാളിന് പനിയാണെന്നും അദ്ദേഹത്തിന് പൂര്‍ണ വിശ്രമം വേണമെന്നും വീട്ടിന് മുന്നിലെ തിരക്കൊഴിവാക്കിത്തരണമെന്നും എഎപി അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+