• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡോ. കഫീൽ ഖാന്റെ സഹോദരനെ വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമം! ഗുരുതരാവസ്ഥയിൽ തുടരുന്നു

ദില്ലി: എതിരാളികളുടെ ജീവനെടുത്ത് കൊണ്ട് എതിര്‍പ്പുകളെ നിശബ്ദമാക്കാം എന്ന തന്ത്രം സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് പലയിടത്തായി നടപ്പിലാക്കി വരുന്നുണ്ട്. ഹിന്ദുത്വത്തെ എതിര്‍ത്തതിന്റെ പേരില്‍ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് അടക്കമുള്ളവര്‍ ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെയാണ് ഗൊരഖ്പൂര്‍ ഹീറോ കഫീല്‍ ഖാന്റെ സഹോദരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേര്‍ക്ക് ചൂണ്ട് വിരല്‍ നീളുന്നത്.

ഞായറാഴ്ച രാത്രിയോടെയാണ് കഫീല്‍ ഖാന്റെ സഹോദരന്‍ കാശിഫ് ജമീലിന് നേര്‍ക്ക് വധശ്രമം ഉണ്ടായത്. മൂന്ന് തവണ വെടിയേറ്റ കാശിഫ് ഗുരുതരാവസ്ഥയിലാണ്.

വെടിയേറ്റ് ഗുരുതരാവസ്ഥയിൽ

വെടിയേറ്റ് ഗുരുതരാവസ്ഥയിൽ

തന്റെ ജീവന്‍ അപായപ്പെടുത്താന്‍ യോഗി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമമുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അവര്‍ തങ്ങളെ കൊല്ലാന്‍ എപ്പോഴും ശ്രമിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ് സഹോദരന് വെടിയേറ്റതിന് പിന്നാലെ കഫീല്‍ ഖാന്‍ പ്രതികരിച്ചത്. വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള കശീഫ് ജമീല്‍ ഗൊരഖ്പൂര്‍ സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വണ്ടി തടഞ്ഞ് വെടിയുതിർത്തു

വണ്ടി തടഞ്ഞ് വെടിയുതിർത്തു

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഓട്ടോയിലെത്തിയ അക്രമി സംഘം കശീഫിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. തറാവീഹ് മനസ്‌ക്കാരം കഴിഞ്ഞ് കശീഫ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൊരഖ്‌നാഥ് ക്ഷേത്രത്തിന് സമീപത്ത് വെച്ച് അക്രമികള്‍ കശീഫിന്റെ വണ്ടി തടഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരാവസ്ഥ തുടരുന്നു

ഗുരുതരാവസ്ഥ തുടരുന്നു

മൂന്ന് തവണയാണ് കശീഫിന് വെടിയേറ്റിരിക്കുന്നത്. കഴുത്തിലും ചുമലിലും കാലിലുമാണ് വെടിയേറ്റത്. കശീഫ് ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. യോഗി ആദിത്യനാഥിന്റെ പ്രഖ്യാപിത ശത്രുക്കളില്‍ ഒരാളാണ് ഡോ. കഫീല്‍ ഖാന്‍. യോഗിയുടെ മണ്ഡലമായ ഗൊരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലെ ഓക്‌സിജന്‍ മരണങ്ങള്‍ ബിജെപി സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരുന്നു.

ഗൊരഖ്പൂർ ദുരന്തം

ഗൊരഖ്പൂർ ദുരന്തം

ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനുള്ള കമ്പനിക്ക് പണം നല്‍കാത്തത് മൂലം ഓക്‌സിജന്‍ വിതരണം നിലയ്ക്കുകയും കൂട്ടത്തോടെ കുഞ്ഞുങ്ങള്‍ മരണപ്പെടുകയുമായിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരുന്ന ഡോക്ടര്‍ കഫീല്‍ ഖാന്‍ ഇടപെടല്‍ മൂലം ഒട്ടേറെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയുണ്ടായി.

തുറന്ന ശത്രുത

തുറന്ന ശത്രുത

സ്വന്തം ക്ലിനിക്കില്‍ നിന്നും മറ്റും ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചാണ് അവശേഷിക്കുന്ന കുഞ്ഞുങ്ങളെ കഫീല്‍ ഖാന്‍ രക്ഷിച്ചത്. ഇതോടെ കഫീല്‍ ഖാന് രാജ്യമെമ്പാട് നിന്നും അഭിന്ദന പ്രവാഹമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സര്‍ക്കാരിനെ മോശമാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് യോഗി ആദിത്യനാഥ് കഫീല്‍ ഖാനോട് ശത്രുത തുറന്ന് പ്രഖ്യാപിച്ചു.

സിലിണ്ടർ കടത്തിയെന്ന്

സിലിണ്ടർ കടത്തിയെന്ന്

ദുരന്തത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ യോഗി ആദിത്യനാഥ് കഫീല്‍ ഖാനോട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. സിലിണ്ടറുകള്‍ കൊണ്ട് വന്നത് കൊണ്ട് നിങ്ങളൊരു ഹീറോ ആയെന്നാണോ കരുതുന്നത്, നമുക്ക് കാണാം എന്നായിരുന്നു യോഗിയുടെ ഭീഷണി. പിന്നാലെ സ്വകാര്യ ക്ലിനിക്കിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കടത്തി എന്ന കുറ്റം ചുമത്തി കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍ ജയിലില്‍ അടച്ചു.

ജാമ്യമില്ലാതെ ജയിലിൽ

ജാമ്യമില്ലാതെ ജയിലിൽ

ജാമ്യം പോലും ഇല്ലാതെ എട്ട് മാസത്തോളമാണ് കഫീല്‍ ഖാന്‍ ജയിലില്‍ കഴിഞ്ഞത്. ഒരു മാസം മുന്‍പ് ജാമ്യം നേടി കഫീല്‍ ഖാന്‍ പുറത്ത് ഇറങ്ങി. തന്റെ ജീവന്‍ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്ന് ആരോപിച്ച് ജയിലില്‍ നിന്നും കഫീല്‍ ഖാന്‍ എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അതിന് ശേഷമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ട കഫീല്‍ ഖാനെ ഇതുവരെ തിരിച്ചെടുത്തിട്ടില്ല. അതിനിടെയാണ് സഹോദരന് നേര്‍ക്കുള്ള വധശ്രമം.

ആഘോഷിച്ച് സംഘികൾ

ആഘോഷിച്ച് സംഘികൾ

ജാമ്യം നേടി പുറത്ത് ഇറങ്ങിയ ശേഷം കേരളത്തില്‍ അടക്കം പങ്കെടുത്ത പരിപാടികളില്‍ യോഗി സര്‍ക്കാരിനെ കഫീല്‍ ഖാന്‍ വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് തന്നെ സംഘപരിവാറുകാര്‍ക്ക് കഫീല്‍ ഖാനോട് കടുത്ത വിരോധമുണ്ട്. അതിനിടെ ഗുരുതര പരിക്കേറ്റ കശീഫ് ജമീലിന് തൊടുന്യായങ്ങള്‍ പറഞ്ഞ് ചികിത്സ വൈകിപ്പിച്ചുവെന്നും ആരോപണങ്ങളുണ്ട്. കഫീല്‍ ഖാന്റെ സഹോദരന് നേര്‍ക്ക് നടന്ന ആക്രമണം സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ആഘോഷമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

കശീഫ് ആശുപത്രിയിൽ

ജിഗ്നേഷ് മേവാനിയുടെ പ്രതികരണം

സംഭവത്തിൽ ബിജെപിക്കെതിരെ ജിഗ്നേഷ് മേവാനി രംഗത്ത്

കൂടുതൽ uttar pradesh വാർത്തകൾView All

English summary
Dr Kafeel Khan's brother shot at in UP’s Gorakhpur, condition critical

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more