കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ കുടിക്കുന്നത് പശുക്കളോടുള്ള ക്രൂരതയെന്ന് എന്‍ജിഒ

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: ഗോ രക്ഷ പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വര്‍ദ്ധിച്ചു വരുമ്പോള്‍ ഗോ വധം മാത്രമല്ല പശുവില്‍ നിന്നും ലഭിത്തുന്ന പാല്‍ കുടിക്കുന്നത് പോലും പളുക്കളോടുള്ള കൊടു ക്രൂരതയാണെന്ന് ദില്ലിയിലെ എന്‍ജിഒ അസോസിയേഷന്‍ പറഞ്ഞു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാല്‍ എന്ന് പറയുന്നത് സര്‍വ്വരോഗനിവാരിണിയും പാല്‍ ഉത്പനങ്ങള്‍ സമ്പത്തിന്റെയും ക്ഷേമത്തിന്റെയും അടയാളം കൂടിയാണെന്നുമാണ് പറയുന്നത്. ധവള വിപ്ലവത്തിന് മുന്‍പ് ചിലവേറിയ വസ്തുവായിരുന്നു പാല്‍.

cow-milk

പാല്‍ കുടിയ്ക്കുന്നത് പശുക്കള്‍ക്കെതിരെയുള്ള ക്രൂരതയാണെന്നും ഇത് അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍. വരുന്ന ദിവസങ്ങളില്‍ 'ഡോണ്ട് ഗെറ്റ് മില്‍ക്ക്ഡ്' എന്ന ഓണ്‍ലൈന്‍ കാംമ്പയിന്‍ നടത്താന്‍ ഒരുങ്ങുകയാണ് ഓര്‍ഗനൈസേഷന്‍. പാലിന്റെയും പാല്‍ ഉത്പനത്തിന്റെയും ആവശ്യകത വര്‍ദ്ധിക്കുന്നത് പശുക്കളോടുള്ള ക്രൂരത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പശു പ്രസവിച്ച് കഴിഞ്ഞാല്‍ പാലിന് വേണ്ടി കുട്ടിയെ പെട്ടന്ന് തന്നെ അമ്മയുടെ അരികില്‍ നിന്നും മാറ്റുന്നതാണ് രീതി. പിന്നീട് പാലിന് വേണ്ടി കറവ വറ്റുന്നത് വരെ പശുവിനെ ചൂഷണം ചെയ്യും. അമ്മയുടെ പാല്‍ കുടിച്ച് വളരാനുള്ള അവസരം പോലും കുഞ്ഞുങ്ങള്‍ക്ക് നല്‍കാറില്ല. ഇത്തരത്തില്‍ പാല്‍ എന്ന ലക്ഷ്യത്തോടെയാണ് പശുക്കളെ പെട്ടന്ന് തന്ന് ഗര്‍ഭധാരണത്തിന് വിധേയമാക്കുന്നതും.

English summary
The New Delhi-based Federation of Indian Animal Protection Organizations animal rights wants to change all of this by highlighting that drinking milk is exceptionally cruel to cows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X