ഡ്രോണ്‍ ക്യാമറകള്‍, 30,000 അതിഥികള്‍; കോടികള്‍ പൊടിച്ച് ബിജെപി അധ്യക്ഷന്റെ മകന്റെ കല്യാണം
മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് കറന്‍സി ക്ഷാമമുണ്ടെങ്കിലും പണക്കാരുടെ വിവാഹ മാമാങ്കത്തിനെ ഇത് ബാധിച്ചിട്ടില്ല. ഏറ്റവും ഒടുവില്‍ ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ റാവുസാഹേബ് ദാന്‍വിയുടെ മകന്‍ സന്തോഷിന്റെ വിവാഹമാണ് മാധ്യമ ലോകത്തെ ചര്‍ച്ചാ വിഷയം. കോടികള്‍ പൊടിച്ചാണ് ബിജെപി അധ്യക്ഷന്‍ മകന്റെ വിവാഹം കെങ്കേമമാക്കിയത്.
കുറഞ്ഞത് 30,000 അതിഥികള്‍, ഡ്രോണില്‍ ഘടിപ്പിച്ച സുരക്ഷാ ക്യാമറകള്‍ തുടങ്ങി അത്യാധുനിക സംവിധാനങ്ങളെല്ലാം വിവാഹത്തിനുണ്ടായിരുന്നു. പൗരാണിക കാലത്തെ അനുസ്മരിപ്പിക്കുന്ന വേദിയാണ് ആര്‍ട് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് വിവാഹത്തിനായി ഒരുക്കിയിരുന്നത്. വരന്‍ സന്തോഷ് എംഎല്‍എ കൂടിയായതിനാല്‍ വിവാഹത്തിനെത്തിയ അതിഥികളുടെ എണ്ണവും കൂടി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫ്ട്‌നാവിസ് ഉള്‍പ്പെടെ മന്ത്രിമാരെല്ലാം വിവാഹത്തിനെത്തിയിരുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണമാണ് വിവാഹത്തിനായി ഒരുക്കിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി തങ്ങള്‍ സന്തോഷിന്റെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് ഇതേക്കുറിച്ച് പ്രതികരിച്ചത്.
മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന മറാത്തി സംഗീതജ്ഞന്‍ രാജേഷ് സര്‍കതെയുടെ മകള്‍ രേണുവാണ് സന്തോഷിന്റെ വധു. വിവാഹത്തിനായി ഇന്ത്യ ചൈനീസ് ഉള്‍പ്പെടെ വിഭവങ്ങള്‍ ഒരുക്കിയിരുന്നു. അതേസമയം, വിവാഹത്തിനെതിരെ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ലാവിഷായി വിവാഹം നടത്താന്‍ എവിടെ നിന്നാണ് പണം ലഭിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്ത അഞ്ജലി ദമാനിയ ചോദിക്കുന്നു. നേരത്തെ നിതിന്‍ ഗഡ്കരിയുടെ മകളുടെ വിവാഹവും സമാനരീതിയില്‍ നടത്തിയത് വിവാദത്തിനിടവെച്ചിരുന്നു.












Click it and Unblock the Notifications