ദില്ലി അടക്കമുള്ള സ്ഥലങ്ങളില്‍ ഭൂചലനം, ഉത്തരാഖണ്ഡിലാണ് പ്രഭവകേന്ദ്രം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം. യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സെസ്മോളജിക്കല്‍ സെന്‍ററിന്‍റെ ട്വീറ്റില്‍ നിന്നും ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നും 121 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം എന്നു വ്യക്തമായിട്ടുണ്ട്.. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ കന്പനത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗാണ് പ്രഭവകേന്ദ്രം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഡെറാഡൂണില്‍ ആളുകളെ തുറസ്സായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

English summary
Earthquake Tremors Felt In Parts Of Delhi And Gurgaon
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്