Get Updates
Get notified of breaking news, exclusive insights, and must-see stories!

എബോളയ്‌ക്കെതിരെ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന അത്യന്തം അപകടകാരിയായ എബോള വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ത്യക്കാരായ പതിനായിരങ്ങള്‍ ഈ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നവരിലൂടെ രോഗം ഇന്ത്യയിലെത്താനുള്ള സാധ്യത കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളിക്കളയുന്നില്ല.

നിലവില്‍ ഇന്ത്യയില്‍ ഒരിടത്തും എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ 45,000ത്തോളം ഇന്ത്യക്കാര്‍ കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് തിരിച്ചുവരുന്നവരെ നിരീക്ഷിച്ചശേഷം മാത്രമേ രാജ്യത്തേക്ക് കടത്തിവിടാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എബോളയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്ത്യയും വൈറസിനെ തടയാന്‍ തയ്യാറെടുക്കുന്നത്.

ebola

എല്ലാ വിമാനത്താവളങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. എബോള റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈബീരിയ, സിയാറലിയോണ്‍, ഗിനിയ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതുവരെ ആയിരത്തിനടുത്ത് ആളുകള്‍ എബോള ബാധിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മരിച്ചതായാണ് വിവരം.

പനി, തൊണ്ടവേദന, തലവേദന, ജലദോഷം തുടങ്ങിയ സാധാരണ രോഗലക്ഷണങ്ങളാണ് എബോളയ്ക്ക്. രോഗം വന്നാല്‍ 90 ശതമാനം ആളുകളും മരണത്തിന് അടിപ്പെടും. മൃഗങ്ങളില്‍ നിന്നുമാണ് രോഗാണു മനുഷ്യരിലേക്കെത്തിയത്. ചികിത്സയില്ലാത്ത എബോളയക്ക് പ്രധാനം രോഗം പടരാതെ നോക്കുകയാണ്. പല രോഗത്തിനും ഇതേ രോഗലക്ഷണങ്ങള്‍ ഉള്ളതിനാല്‍ രോഗം തിരിച്ചറിയുന്നത് വൈകുന്നതിനാല്‍ മരണ സാധ്യതയും വര്‍ദ്ധിക്കുന്നു. രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും രോഗം പടര്‍ന്നതിനാല്‍ ലോകം ആശങ്കയോടെയാണ് എബോളയെ പ്രതിരോധിക്കാനൊരുങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+