കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക വിമര്‍ശനം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലക്ഷ്യമിട്ട് ബിജെപി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ നിലവിലെ സാമ്പത്തിക മാന്ദ്യത്തെ വിമര്‍ശിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ലക്ഷ്യമിട്ട് ബിജെപി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യക്ക് അഭിവൃദ്ധി കൈവരിക്കാനായില്ലെന്നും ചിലര്‍ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമായി അദ്ദേഹത്തെ പാവയായി ഉപയോഗിച്ചുവെന്ന് ബിജെപി ആരോപിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നീണ്ടുനില്‍ക്കുന്ന മാന്ദ്യത്തിലാണെന്ന് സിംഗ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബിജെപി ആക്രമണം. മോദി സര്‍ക്കാരിന്റെ മിസ് മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തി സംസാരിച്ച സിംഗ് തിടുക്കത്തില്‍ നടപ്പാക്കിയ നോട്ട് നിരോധനത്തില്‍ നിന്നും ജിഎസ്ടിയില്‍ നിന്നും ഇതുവരെ സമ്പദ് വ്യവസ്ഥയ്ക്ക് കരകയറാനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രംപ്രധാനമന്ത്രി നരേന്ദ്ര മോദി ചായ വിറ്റ കട ഇനി വിനോദസഞ്ചാര കേന്ദ്രം

എന്നാല്‍ ഇതിനെല്ലാം ബിജെപി മറുപടി നല്‍കി. ''അദ്ദേഹം [സിംഗ്] ഒരു സാമ്പത്തിക ശാസ്ത്രജ്ഞനാണ്, എന്നാല്‍ അവരുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനും അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കാനും തിരശ്ശീലയ്ക്ക് പിന്നിലുള്ള ആളുകള്‍ അദ്ദേഹത്തെ ഒരു പാവയായി ഉപയോഗിച്ചു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് എന്ത് തരത്തിലുള്ള അനീതിയാണ് ചെയ്തതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, ''ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആറു വര്‍ഷത്തെ ഭരണത്തിനിടെ മികച്ച സമ്പദ് വ്യവസ്ഥ സാധ്യമാക്കി. ഇപ്പോഴത്തേത് മികച്ച അന്തരീക്ഷമാണ്. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ മികച്ച ലോക സമ്പദ്വ്യവസ്ഥകളിലൊന്നായി മാറാന്‍ സഹായിച്ചതായി പത്ര കൂട്ടിച്ചേര്‍ത്തു. ''ലോക സമ്പദ്വ്യവസ്ഥ മന്ദഗതിയിലാണ്, പക്ഷേ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ അടിത്തറയും അടിസ്ഥാനകാര്യങ്ങളും കാരണം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഞങ്ങള്‍ക്ക് സന്തോഷത്തോടെ പറയാന്‍ കഴിയും അദ്ദേഹം പറഞ്ഞു.

manmohansingh

അതേസമയം ബി.ജെ.പിയും പാകിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സും (ഐ.എസ്.ഐ) തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ പത്ര കുറ്റപ്പെടുത്തി. അദ്ദേഹം അതിനെ ''ലജ്ജാകരവും അപലപനീയവുമാണ്'' എന്ന് പറയുകയും കോണ്‍ഗ്രസ് ഇടക്കാല മേധാവി സോണിയ ഗാന്ധി വിഷയത്തില്‍ മാപ്പ് ചോദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബി.ജെ.പിയും ബജ്രംഗ്ദളും ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങിയതായും മുസ്ലീങ്ങളല്ലാത്തവര്‍ പാകിസ്ഥാന്‍ ഏജന്‍സിക്ക് വേണ്ടി ചാരപ്പണി നടത്തിയെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആരോപണം.

ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്ഹിന്ദുക്കളുടെ വിശ്വാസത്തിനനുസരിച്ച് അയോധ്യ കേസില്‍ വിധി പ്രസ്താവിക്കരുതെന്ന് മുസ്ലീം കക്ഷികള്‍ സുപ്രീംകോടതിയോട്

English summary
Economic criticism; BJP targets former Prime Minister Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X