Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ പരിഷ്‌കരണങ്ങള്‍ ഗുണം ചെയ്തു, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി ഉയരുമെന്ന് സര്‍വേ

രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകിയത് ജിഎസ്ടിയാണെന്ന് സര്‍വേയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്

ദില്ലി: വിമര്‍ശനങ്ങള്‍ക്ക് നടുവിലും ഇനി നരേന്ദ്ര മോദി സര്‍ക്കാരിന് തലയുയര്‍ത്തി നില്‍ക്കാം. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി നിരക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് വന്നു കഴിഞ്ഞു. സര്‍ക്കാരിന്റെ പ്രധാന ആശങ്കയായിരുന്ന സാമ്പത്തിക മേഖല തിരിച്ചടികളില്‍ നിന്ന് കരകയറന്നുവെന്നാണ് സര്‍വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

നിലവിലെ വളര്‍ച്ചാ നിരക്ക് 6.75 ശതമാനമാണ്. ഇത് 7 മുതല്‍ 7.5 ശതമാനം വരെ ഉയരുമെന്നാണ് സൂചന. ഈ വളര്‍ച്ച ഇന്ത്യയെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി മാറ്റുമെന്നും സര്‍വേ പറയുന്നു. ബജറ്റ് അവതരത്തിന് മുന്നോടിയായി സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിരുന്നു.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അംഗീകാരം

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് അംഗീകാരം

മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ആഭ്യന്തര വിപണിയെ മുന്നോട്ടുനയിച്ചെന്നാണ് സര്‍വേയിലെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച ഒരല്‍പ്പം പിന്നോട്ടുപോയെങ്കിലും പിന്നീട് തിരിച്ചുവന്നു. ജിഎസ്ടിയടക്കമുള്ളവ ഇതിനായി സഹായിച്ചു. ഇതിന്റെ ഫലങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കാണിച്ച് തുടങ്ങുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഓഹരിവിപണിയില്‍ ഉണര്‍വ്

ഓഹരിവിപണിയില്‍ ഉണര്‍വ്

സാമ്പത്തിക സര്‍വേയില്‍ വളര്‍ച്ചയുണ്ടാവുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഓഹരിവിപണിയിലും കാര്യമായ ഉണര്‍വുണ്ടായി. ഉച്ചയ്ക്ക് ശേഷമാണ് ഏറ്റവും കുതിപ്പ് നടത്തിയത്. സെന്‍സെക്‌സ് 350 പോയിന്റ് ഉയര്‍ന്ന് 36283.25ലെത്തി. നിഫ്റ്റി 11,150ലാണ് വ്യാപാരം നടത്തിയത്. അതേസമയം ഓഹരി വിപണിയിലെ ഉണര്‍വ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.

ജിഎസ്ടിക്ക് പ്രത്യേക പരാമര്‍ശം

ജിഎസ്ടിക്ക് പ്രത്യേക പരാമര്‍ശം

രണ്ടാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകിയത് ജിഎസ്ടിയാണെന്ന് സര്‍വേയില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. ഇതോടൊപ്പം ബാങ്ക് റീക്യാപ്പിറ്റലൈസേഷനും നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഉദാരവല്‍ക്കരണവും ഗുണം ചെയ്തു എന്നും വിലയിരുത്തലുണ്ട്. ജിഎസ്ടി ഡാറ്റയുടെ പ്രാഥമിക വിലയിരുത്തലില്‍ നേരിട്ടല്ലാതെ നികുതിയടക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.

എണ്ണ വില നിയന്ത്രിക്കണം

എണ്ണ വില നിയന്ത്രിക്കണം

ചില കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രത്യേകം കൈകാര്യം ചെയ്യണമെന്ന് സര്‍വേ പറയുന്നു. പ്രത്യേകിച്ച് എണ്ണ വില. എണ്ണ വില കുതിച്ചുയരുന്നത് ജിഡിപിയെ മോശമായി ബാധിക്കുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് നിര്‍ദേശമുണ്ട്. കാര്‍ഷിക മേഖലയെ കൂടുതല്‍ പിന്തുണയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+