കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംനസ്റ്റി ഇന്റർനാഷണലിന് 51 കോടി രൂപ പിഴ ചുമത്തി ഇഡി; അധ്യക്ഷന്‍ ആകറിനും 10 കോടിയുടെ പിഴ

Google Oneindia Malayalam News

ദില്ലി: ആംനസ്റ്റി ഇന്റർനാഷണലിനും അധ്യക്ഷൻ ആകർ പട്ടേലിനും പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഘടനയ്ക്ക് 51 കോടി രൂപയും അധ്യക്ഷന് 10 കോടി രൂപയുമാണ് പിഴ ചുമത്തിയിട്ടുള്ളത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചെന്ന് കാട്ടിയാണ് നടപടി. ഇക്കാര്യത്തിൽ ഇരുവർക്കും ഏജൻസി നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഇഡിയുടെ അതോറിറ്റി ശരിവക്കുകയായിരുന്നു.

'പുരോഹിതന്‍ സ്ത്രീപീഡകന്‍, പള്ളിയുടെ പശ്ചാത്തലത്തില്‍ വെള്ളമടി'; പൃഥ്വിയുടെ കടുവയ്ക്കെതിരെ വിമർശനം'പുരോഹിതന്‍ സ്ത്രീപീഡകന്‍, പള്ളിയുടെ പശ്ചാത്തലത്തില്‍ വെള്ളമടി'; പൃഥ്വിയുടെ കടുവയ്ക്കെതിരെ വിമർശനം

''1999-ലെ ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന്റെ വ്യവസ്ഥകൾ ലംഘിച്ചതിന് ആംനസ്റ്റി ഇന്ത്യ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനും (എഐഐപിഎൽ) അതിന്റെ സിഇഒ ആകർ പട്ടേലിനും നൽകിയ കാരണം കാണിക്കൽ നോട്ടീസ് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റി ഓഫ് എൻഫോഴ്‌സ്‌മെന്റ് (ഇഡി) ശരിവെച്ചു. കൂടാതെ യഥാക്രമം 51.72 കോടിയും 10 കോടിയും പിഴയായി ചുമത്തി''- വെള്ളിയാഴ്ച വൈകീട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇഡി വ്യക്തമാക്കി.

amnesty-1

ഫെമയ്ക്ക് കീഴിലുള്ള കാരണം കാണിക്കൽ നോട്ടീസ് അടിസ്ഥാനപരമായി അന്വേഷണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനമായിട്ടാണ് കാണക്കാക്കുന്നത്. ഇഡിയുടെ വിധിനിർണയ അതോറിറ്റിയുടെ ഉത്തരവുകൾ ആംനസ്റ്റി ഇന്റർനാഷനിലും ആകർ പട്ടേലിനും ഹൈക്കോടതിയിൽ ചോദ്യം ചെയ്യാന്‍ സാധിക്കും. സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് സർക്കുലറിന്റെ (എൽഒസി) അടിസ്ഥാനത്തിൽ പട്ടേലിനെ യുഎസിലേക്ക് പ്രഭാഷണ പരമ്പരകൾ നടത്തുന്നതിൽ നിന്ന് തടഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇഡിയുടെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.

പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ്‌സിആർഎ) ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ആകർ പട്ടേലിനും ആംനസ്റ്റിക്കുമെതിരെ ഏജൻസി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നായിരുന്നു വിദേശയാത്രക്ക് നിയന്ത്രണം വന്നത്. 2013 നവംബറിനും 2018 ജൂണിനും ഇടയിലുള്ള കാലയളവിൽ വിദേശ സംഭാവന സ്വീകരിക്കുന്നതിനായി ആംനെസ്റ്റി ഇന്റർ നാഷണല്‍ ഫെമ ആക്ടി ലംഘിച്ചെന്നാണ് ഈഡി ആരോപണം.

കൂടാതെ എഫ് സി ആർ എ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ബിസിനസ്സ് പ്രവർത്തനങ്ങളുടെ മറവിൽ വിദേശ ഫണ്ടുകൾ വഴിതിരിച്ചുവിടാനും ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട് അവർ മുന്നോട്ട് വെച്ച എല്ലാ വാദങ്ങളും തെളിവുകളുടെ അടിസ്ഥാനത്തില്‍ തള്ളപ്പെട്ടെന്നും ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആംനെസ്റ്റിയുടെ പ്രഖ്യാപിത പ്രവർത്തനങ്ങളിൽ അല്ലാത്ത പലതും സംഘടന ചെയ്തുവെന്നും ഫെറ നിയമം ലംഘിക്കാൻ ഫണ്ടുകൾ വകമാറ്റിയെന്നും ഇ.ഡി ആരോപിക്കുന്നു.

ഒരു രക്ഷയുമില്ലാത്ത ലുക്ക്, പൊളി തന്നെ: ഷോർട്സില്‍ ആറാടി മാളവിക മേനോന്‍

എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ. 1961 ല്‍ ബ്രിട്ടണില്‍ സ്ഥാപിതമായ സംഘടന ഇന്ത്യയുള്‍പ്പടെ ഒട്ടുമിക്ക രാജ്യങ്ങളിലും പ്രവർത്തിക്കുന്നു. മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അവസാനിയ്ക്കാത്ത യുദ്ധം നയിയ്ക്കുന്നതിനു ഉത്തേജകമായി 1977-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തിയിട്ടുണ്ട്.

English summary
ED imposes a fine of Rs 51 crore on Amnesty International
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X