കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ രണ്ടാം ദിനവും ഇഡി ചോദ്യം ചെയ്യുന്നു; പോലീസുമായി ഏറ്റുമുട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Google Oneindia Malayalam News

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി രണ്ടാം ദിനവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലാണ് രാഹുല്‍ നേരിട്ടത്. അതേസമയം ഇഡി ഓഫീസിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. സീനിയര്‍ നേതാക്കള്‍ ഇവര്‍ക്കൊപ്പമുണ്ട്. പലരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവര്‍ത്തകരെ വലിച്ചിഴച്ച് ബസ്സുകളില്‍ കയറ്റുന്ന ദൃശ്യങ്ങളുടെ പുറത്തുവന്നു. സീനിയര്‍ നേതാവ് രണ്‍ദീപ് സുര്‍ജേവാല അടക്കം പോലീസുമായി വക്കുതര്‍ക്കമുണ്ടായി. അധീര്‍ രഞ്ജന്‍ ചൗധരി, സുര്‍ജേവാല, ഹരീഷ് റാവത്ത്, ഭൂപേഷ് ബാഗല്‍ എന്നിവര്‍ അടക്കമുള്ളവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

രാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാലരാഹുല്‍ ഗാന്ധിയെ ബിജെപി വേട്ടയാടുന്നത് എന്തുകൊണ്ട്: കാരണങ്ങള്‍ നിരത്തി രൺദീപ് സിംഗ് സുർജേവാല

1

അതേസമയം പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അവകാശ ലംഘന പ്രമേയം കൊണ്ടുവരും. കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരിയാണ് അവകാശ ലംഘന പ്രമേയം കൊണ്ടുവരിക. ഞങ്ങളുടെ അവകാശങ്ങളെ കുറിച്ച് വലിയ ആശങ്കയില്ല. എന്നാല്‍ ജനശ്രദ്ധ ഇതിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ഈ ഏകാധിപത്യ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. അവര്‍ പ്രതിപക്ഷ നേതാക്കളെ തീവ്രവാദികളെ പോലെയാണ് കാണുന്നത്. കസ്റ്റഡിയിലെടുക്കുന്നതും അത്തരത്തിലാണ്. ഞങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. അത് സര്‍ക്കാര്‍ പതറിപ്പോയത് കൊണ്ട് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവര്‍ നില്‍ക്കാന്‍ പോലും കഴിയില്ലെന്ന് അധീര്‍ ചൗധരി പറഞ്ഞു.രാഹുലിന്റെ ചോദ്യം ചെയ്യല്‍ ഭരണഘടനാവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ ഭയമില്ലാത്തവരുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഗാന്ധിയുടെ രാഷ്ട്രീയത്തെ കേന്ദ്രം ഭയക്കുകയാണെന്ന് സുര്‍ജേവാല പറഞ്ഞു. രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നിലെ വലിയൊരു തടസ്സമാണ്. പ്രധാനമന്ത്രി കോര്‍പ്പറേറ്റുകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. രാഹുലിന്റെ ചോദ്യം ചെയ്യുന്നത് തന്നെ നിയമവിരുദ്ധമാണ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ പകപോക്കലാണിതെന്നും സുര്‍ജേവാല ആരോപിച്ചു. സാധാരണക്കാരുടെ പ്രശ്‌നങ്ങളാണ് രാഹുല്‍ ഉന്നയിക്കുന്നത്. അതുകൊണ്ട് കേന്ദ്രം ഭയക്കുന്നുവെന്നും സുര്‍ജേവാല പറഞ്ഞു.

കേന്ദ്രത്തില്‍ നിന്ന് ദില്ലി പോലീസിനുള്ള സമ്മര്‍ദം ശക്തമാണ്. നിരോധനാജ്ഞ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് അശോക് ഗെലോട്ട് പറഞ്ഞു. ദില്ലി പോലീസിനോ ബിജെപിക്കോ ഞങ്ങളെ എഐസിസി ഓഫീസിലേക്ക് വരുന്നത് തടയാനാവില്ല. രാജ്യത്തെ സാഹചര്യം അതിഗുരുതരമാണ്. ജനങ്ങള്‍ രാമനവമിക്കും വെള്ളിയാഴ്ച്ച നിസ്‌കാരത്തിനുമായി റോഡിലേക്ക് ഇറങ്ങുകയാണെന്നും അശോക് ഗെലോട്ട് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്ല; രാഷ്ട്രപതി സ്ഥാനത്തേക്ക് പവാര്‍, ഹൈക്കമാന്‍ഡിന്റെ അവസാന അടവ്

Recommended Video

cmsvideo
KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |

English summary
ed questioning rahul gandhi second straight day, congress workers clash with cops outside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X