ലാലുവിനു പിന്നാലെ!!!വിടാന്‍ ഉദ്ദേശ്യമില്ല!!മകളുടെ വസതിയിലും റെയ്ഡ്...
ഭര്‍ത്താവ് സൈലേഷ് കുമാറിന്റെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
ദില്ലി: അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രി ലാലുപ്രസാദ് യാജവിന്റെയും ഭാര്യയുടെയും ബന്ധിക്കളുടെയും വീട്ടില്‍ സിബിഐ റെയ്ഡ് നടത്തിയതിനു പിന്നാതെ ലാലുവിന്റെ മകള്‍ മിസ ഭാരതിയുടെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ലാലുവിന്റെ മകള്‍ മിസ ഭാരതിയെ ഒരു മാസം മുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.
മിസ ഭാരതിയുടെ ഭര്‍ത്താവ് സൈലേഷ് കുമാറിന്റെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് സൈലേഷ് കുമാറും ആരോപണം നേരിട്ടിരുന്നു. മിസാ ഭാരതിയുമായി ബന്ധമുള്ള സിഎ രാജേഷ് അഗര്‍വാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇക്കഴിഞ്ഞ മെയില്‍ അറസ്റ്റ് ചെയ്തിരുന്നു.

പാട്ന,ദില്ലി,റാഞ്ചി,പുരി,ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ ലാലുപ്രസാദ്, ഭാര്യ റാബ്രി ദേവി, എന്നിവരുടെയും ലാലുവിന്റെ ബന്ധുക്കളുടെയും വീടുകളില്‍ സിബിഐ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു. അഴിമതിയാരോപണത്തെത്തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
2004 മുതല്‍ 2009 വരെയുള്ള കാലയളവില്‍, ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരുന്ന സമയത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി)യുടെ ഹോട്ടല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ലേലത്തില്‍ സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കരാര്‍ നല്‍കിയത് രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയാണ് എന്നതാണ് ആരോപണം. നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു ഇടപാട്.












Click it and Unblock the Notifications