സൈന്യത്തിന്റേത് പാഴ് വാക്ക്, കശ്മീരില്‍ യുവാക്കള്‍ വീണ്ടും തീവ്രവാദത്തിലേക്ക്

  • Written By: Vaisakhan
Subscribe to Oneindia Malayalam

ശ്രീനഗര്‍: യുവാക്കള്‍ക്കിടയിലെ തീവ്രവാദം അവസാനിപ്പിക്കുമെന്ന സൈന്യത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദങ്ങള്‍ വെറും വാക്കാകുന്നു. കശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നുള്ള അലിഗഡ് മുസ്ലീം യുനിവേഴ്‌സിറ്റിയിലെ അധ്യാപകന്‍ കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞു. മന്നന്‍ ബഷീര്‍ വാനി എന്ന 25 കാരനാണ് ഹിസ്ബുളില്‍ ചേര്‍ന്നത്. മന്നന്‍ തോക്കുമേന്തി നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കശ്മീരില്‍ യുവാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരുമെന്നും അവര്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. ഇവയെല്ലാം നുണയാണെന്ന് സര്‍ക്കാരിന്റെ പ്രവൃത്തികള്‍ പലപ്പോഴായി തെളിയിച്ചിട്ടുണ്ട്. സൈനിക ബലം ഉപയോഗിച്ചുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതായി വിമര്‍ശകരും ചൂണ്ടിക്കാട്ടിയിരുന്നു.

തോക്കേന്തിയ ചിത്രവുമായി ട്വിറ്ററില്‍

തോക്കേന്തിയ ചിത്രവുമായി ട്വിറ്ററില്‍

അലിഗഡില്‍ പഠിക്കുന്ന മന്നന്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ നാട്ടിലേക്ക് മടങ്ങിയതായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ ഹിസ്ബുലിനൊപ്പം ചേരുകയും തോക്കേന്തിയ ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രനേഡ് ലോഞ്ചര്‍ അടങ്ങുന്ന തോക്കാണ് മന്നന്റെ കൈയ്യിലുള്ളത്. ജനുവരി അഞ്ചിന് ഇയാള്‍ ഹിസ്ബുളില്‍ എത്തിയതായിട്ടാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നത്. ഹംസഭായ് എന്ന കോഡ് നാമത്തിലാണ് ഇയാള്‍ ഹിസ്ബുള്‍ സംഘത്തില്‍ അറിയപ്പെടുക.

വഴി തെറ്റിച്ചത് സൈന്യം

വഴി തെറ്റിച്ചത് സൈന്യം

സമ്പന്നമായ കുടുംബത്തില്‍ ജനിച്ച മന്നനെ വഴിതെറ്റിച്ചത് സൈന്യമാണെന്ന് അച്ഛന്‍ ബഷീര്‍ അഹമ്മദ് പറയുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു ചടങ്ങില്‍ വച്ച് സൈന്യം ഒരു കാരണവുമില്ലാതെ മന്നനെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തു.
ഇത് പഠിക്കാന്‍ മിടുക്കനായിരുന്ന മന്നനെ തീവ്രവാദത്തിലേക്ക് നയിച്ചെന്ന് പിതാവ് പറഞ്ഞു. ഇതോടെ സൈന്യത്തോട് കടുത്ത ദേഷ്യമുള്ളയാളായി മന്നന്‍ മാറുകയായിരുന്നെന്ന് ബഷീര്‍ അഹമ്മദ് പറഞ്ഞു.

പഠിക്കാന്‍ മിടുക്കന്‍

പഠിക്കാന്‍ മിടുക്കന്‍

ജിയോളജിയില്‍ ഡോക്ടറേറ്റിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മന്നന്‍ ബഷീര്‍ വാനി. മികച്ച പേപ്പര്‍ പ്രസന്റേഷന് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് മന്നന്. 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സിലായിരുന്നു നേട്ടം സ്വന്തമാക്കിയത്. കശ്മീരിലെ വെള്ളപ്പൊക്ക ഭീഷണി മറികടക്കുന്നതിന് പ്രത്യേക അനാലിസിസും മന്നന്‍ നടത്തിയിരുന്നു.

നജീബിനെ കണ്ടെത്തുന്നതിന് പിന്തുണയുമായി ജെഎന്‍യുവിലും

നജീബിനെ കണ്ടെത്തുന്നതിന് പിന്തുണയുമായി ജെഎന്‍യുവിലും

കാണാതായ ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതിന് നടത്തിയ ക്യാംപയിനിന്റെ ഭാഗമായി മന്നന്‍ ഡല്‍ഹിയിലും എത്തിയിരുന്നു. ന്യായമായ കാരണത്തിന് വേണ്ടി പോരാടാമെന്നായിരുന്നു മന്നന്‍ കരുതിയിരുന്നത്. നീതി നിഷേധം കൈയ്യും കെട്ടി നോക്കിനില്‍ക്കാന്‍ സാധിക്കില്ലെന്നും മന്നന്‍ പല തവണ പറഞ്ഞതായി പിതാവ് പറഞ്ഞു. പ്രതിഷേധത്തിന് പല സ്ഥലത്ത് നിന്നും ആളുകളെ കൊണ്ടുവരാനും മന്നന് സാധിച്ചിരുന്നു.

കേന്ദ്രത്തിന്റെ വീരവാദങ്ങള്‍

കേന്ദ്രത്തിന്റെ വീരവാദങ്ങള്‍

കശ്മീരിലെ തീവ്രവാദം എളുപ്പത്തില്‍ ഇല്ലാതാക്കുമെന്നായിരുന്നു സര്‍ക്കാര്‍ തള്ളിവിട്ടിരുന്നത്. സൈന്യത്തിനെ കല്ലെറിയുന്ന യുവാക്കളെ അതിന്റെ കുഴപ്പങ്ങള്‍ മനസിലാക്കി കൊടുക്കുമെന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീട് പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പറഞ്ഞു. ഒടുവില്‍ യുവാക്കളെ സംശയത്തോടെ കൈകാര്യം ചെയ്യില്ലെന്നും തീവ്രവാദം ഉപേക്ഷിക്കുന്നവരെ സംരക്ഷിക്കുമെന്നുമായിരുന്നു വാദങ്ങള്‍.

സൈനിക ഇടപെടലിനെതിരേ വിമര്‍ശനം

സൈനിക ഇടപെടലിനെതിരേ വിമര്‍ശനം

സൈന്യത്തിന്റെ ഇടപെടലിനെതിരേ വ്യാപക വിമര്‍ശനമാണ് കശ്മീരികള്‍ ഉയര്‍ത്തുന്നത്. താടിനീട്ടിയ യുവാക്കളെ കണ്ടാല്‍ സൈന്യം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നുണ്ടെന്നും ഇത്തരം ആളുകളുടെ വാഹനം പിടിച്ചെടുക്കുകയും വീടുകളില്‍ റെയ്ഡ് നടത്തുകയും ചിലരെ ഒരു കാരണവുമില്ലാതെ വെടിവെച്ച് കൊല്ലുകയും ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികള്‍ വിമര്‍ശിക്കുന്നു. പക്ഷേ പുറത്ത് സൈന്യം നല്ല രീതിയാണ് ഇടപെടുന്നതെന്ന് ചിലരെങ്കിലും പറയുന്നു. ഇത്തരം പ്രവൃത്തികള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നതില്‍ കുറ്റം പറയാനാവില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
the photo described Mannan as having joined the Hizbul Mujahideen on 5 January

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്