കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 നമീബിയന്‍ ചീറ്റപ്പുലികള്‍ കുനയിലെത്തി; പ്രധാനമന്ത്രി തുറന്നുവിട്ടു, ചരിത്ര നിമിഷമെന്ന് മോദി

Google Oneindia Malayalam News

ഭോപ്പാല്‍: നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റപ്പുലികളെയും വഹിച്ച് വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ മധ്യപ്രദേശിലെ കുന ദേശീ പാര്‍ക്കിലെത്തി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ ചീറ്റപുലികളെ തുറന്നുവിടുക.

ഇവയെ പ്രത്യേകം സജ്ജമാക്കിയ ക്വാറന്റീന്‍ ഏരിയയിലേക്ക് തുറന്നുവിട്ടു. നമീബിയയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് ഈ എട്ട് ചീറ്റകളെയും ഇന്ത്യയിലെത്തിയത്. ഗ്വാളിയോറില്‍ നിന്ന് ഇതിനെ വ്യോമസേന ഹെലികോപ്ടറിലേക്ക് മാറ്റുകയായിരുന്നു.

1

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് സംഘത്തിലുള്ളത്. കുനോയിലെ പ്രൊജക്ട് ചീറ്റ പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തന്റെ 72ാം ജന്മദിനത്തിലാണ് മോദി ചീറ്റകളെ തുറന്ന് വിട്ടതെന്ന പ്രതേകതകള്‍ കൂടിയുണ്ട്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ചീറ്റകള്‍ ഇന്ത്യയിലെത്തുന്നത്.

ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്ചാള്‍സ് രാജാവ് ചാര്‍ജെടുത്തു; ആദ്യ ഉത്തരവ് ഇങ്ങനെ, 100 പേരുടെ പണി തെറിക്കും; കാരണം ഇതാണ്

ടെറ ഏവിയ എന്ന മോള്‍ഡോവന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ് 747 വിമാനത്തിലാണ് ചീറ്റകള്‍ ഇന്ത്യയിലെത്തിയത്. രണ്ട് വയസ് മുതല്‍ ആറ് വയസ് വരെ ഈ ചീറ്റകളുടെ പ്രായം. ആഫ്രിക്കന്‍ വനാന്തരകളില്‍ കഴിഞ്ഞിരുന്ന ഇവ ഇന്ത്യന്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയാണ് ഇനി വേണ്ടത്.

ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍ചാള്‍സ് രാജാവിന് അധികകാലം ഭരിക്കാനാവില്ല; നോസ്ട്രഡാമസിന്റെ പ്രവചനം, പകരക്കാരന്‍ ഈ രാജകുമാരന്‍

ഇതൊരു ചരിത്ര നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യക്കാരെയും അഭിനന്ദിക്കുകയാണ്. ഒപ്പം നമീബിയന്‍ സര്‍ക്കാരിനുള്ള നന്ദിയും അറിയിക്കുന്നു. അവരുടെ സഹായമില്ലാതെ ഇത് നടക്കില്ലായിരുന്നു മോദി വ്യക്തമാക്കി. കുനോയിലെ ജൈവവിധ്യത്തിനും, ടൂറിസത്തെ ശക്തമാക്കാനും ചീറ്റകളുടെ വരവ് സഹായിക്കും.

പ്രൊജക്ട് ചീറ്റ, പ്രകൃതിയെയും വനസമ്പത്തിനെയും പരിരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട മുന്നേറ്റമാണ്. വിശദമായ പഠനങ്ങള്‍ ശേഷമാണ് കുനോയിലെ ദേശീയപാര്‍ക്കിനെ ചീറ്റകളെ തുറന്നുവിടുന്ന കേന്ദ്രമായി തിരഞ്ഞെടുത്തത്. തീര്‍ച്ചയായും ഇതിലൂടെ ജനങ്ങള്‍ക്കും ഉപകാരമുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം വിനോദസഞ്ചാരികള്‍ക്കും, ജനങ്ങള്‍ക്കും ഈ ചീറ്റകളെ കാട്ടില്‍ കാണണമെങ്കില്‍ കുറച്ച് മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്ന് മോദി വ്യക്തമാക്കി. പുതിയ ഇടത്തോട് അവ പൊരുത്തപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചീറ്റുകള്‍ നമ്മുടെ അതിഥികളായിട്ടാണ് എത്തിയത്.

ഈ ഇടം അതിന് പരിചിതമായിരിക്കില്ല. ഇവ സ്വന്തം വാസസസ്ഥലം പോലെ ചീറ്റയ്ക്ക് അനുഭവപ്പെടണമെങ്കില്‍ കുറച്ച് സമയം ഇവിടെ ചെലവിടണം. രാജ്യത്ത് നിന്ന് ചീറ്റകള്‍ വംശനാശം സംഭവിച്ചുവെന്ന് പ്രഖ്യാപിച്ചത് ദൗര്‍ഭാഗ്യകരമാണ്. ദശാബ്ദങ്ങളായി ഒരു ചര്‍ച്ചയും നടന്നില്ല. എന്നാല്‍ ഇന്ന് അവയെ നമ്മള്‍ തിരിച്ചെത്തിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.

ഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വംഇഷ്ടപ്പെടുന്നവര്‍ക്ക് കരുതലൊരുക്കുമോ; ഈ ചിത്രത്തിലെ 2 കാര്യങ്ങള്‍ പറയും നിങ്ങളുടെ വ്യക്തിത്വം

English summary
eight cheetah's from namibia arrived in kuna national park, pm modi to release them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X