കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലെ ജബല്‍പൂരിൽ ആശുപത്രിയില്‍ വൻ തീപിടുത്തം, 10 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്

Google Oneindia Malayalam News

ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരിലുളള സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം. അപകടത്തില്‍ പത്ത് പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് ആശുപത്രി ജീവനക്കാരും രണ്ട് രോഗികളുമടക്കമാണ് മരിച്ചത്. തീപിടിച്ച കെട്ടിടത്തില്‍ നിന്നും കനത്ത പുകയും തീപടലങ്ങളും ഉയരുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജബല്‍പൂരിലെ ദാമോ നഗ പ്രദേശത്തെ ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വന്‍ തീപിടുത്തമായിരുന്നുവെന്നും ആശുപത്രിക്കുള്ളില്‍ കുടുങ്ങിപ്പോയ ഒട്ടേറെ രോഗികളെ പുറത്ത് എത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജബല്‍പൂര്‍ സൂപ്രണ്ട് ഓഫ് പോലീസ് അഖിലേഷ് ഗൗര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് നിഗമനം. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചു.

വരാന്‍ പോകുന്നത് ശതകോടീശ്വരന്‍മാരുടെ 'യുദ്ധം'? ടെലികോമിലേക്കും അദാനി, അംബാനിയുടെ മറുതന്ത്രമെന്ത്?വരാന്‍ പോകുന്നത് ശതകോടീശ്വരന്‍മാരുടെ 'യുദ്ധം'? ടെലികോമിലേക്കും അദാനി, അംബാനിയുടെ മറുതന്ത്രമെന്ത്?

fire

മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ആദരാജ്ഞലി അര്‍പ്പിച്ചു. ദുഖത്തിന്റെ ഈ നിമിഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ അവര്‍ തനിച്ചാണെന്ന് കരുതരുത്. താനും മധ്യപ്രദേശ് ഒന്നാകെയും അവര്‍ക്കൊപ്പമുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സര്‍ക്കാര്‍ സഹായമായി നല്‍കും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും, ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.

'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്'എത്ര സ്വര്‍ണം കൊടുക്കാമെന്ന് കമല ചോദിച്ചു'; എല്ലാം വീണയുടെ ബിസിനസ്സിന് വേണ്ടി': സ്വപ്ന സുരേഷ്

അഗ്നിശമനാ സേനയുടെ അഞ്ച് യൂണിറ്റുകള്‍ എത്തിയാണ് ആശുപത്രിയിലെ തീ അണച്ചത്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. തീപിടുത്തത്തില്‍ മരണപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്ന് പുറത്തേക്ക് ഒരു വഴി മാത്രമേ ഉളളൂ എന്നതിനാലാണ് പലരും കെട്ടിടത്തിന് അകത്ത് കുടുങ്ങിപ്പോയത് എന്നാണ് വിവരം. ഇത് കാരണം ആദ്യഘട്ടത്തില്‍ അഗ്നിശമന സേനയും തീ അണയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. വൈദ്യുതി വകുപ്പില്‍ നിന്ന് ജീവനക്കാരെത്തി പവര്‍ കണക്ഷന്‍ ഒഴിവാക്കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

സാരിയില്‍ അനുശ്രി എത്തിയാലെന്റെ സാറേ... പിന്നെ ഒരു രക്ഷയുമില്ല; വൈറലായി ചിത്രങ്ങള്‍

English summary
Eight died and many severely injured in a massive fire broke out at Jabalpur Hospital, Madhya Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X